ഇരിക്കൂർ: താലൂക്ക് ആശുപത്രിയിൽ അനുവദിച്ച പുതിയ 108 ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. അടിയന്തര ചികിത്സ ആവശ്യമായ രോഗികൾക്ക് സമയബന്ധിതമായി ആശുപത്രിയിലെത്തുന്നതിനും ആരോഗ്യസേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പുതിയ ആംബുലൻസ് സൗകര്യം സഹായകമാകുമെന്ന് എംഎൽഎ പറഞ്ഞു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സുലേഖ അധ്യക്ഷത വഹിച്ചു. സി.കെ. മുഹമ്മദ്, സിന്ധു ബെന്നി, ടെസി ആലുംമൂട്ടിൽ, സിജി സണ്ണി, മോളി സജി, ബി.പി. വിപിന, യു.പി. അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.