തൊണ്ടിയിൽ: കത്തോലിക്ക കോൺഗ്രസ് പേരാവൂർ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ നേതൃസംഗമവും തലശേരി അതിരൂപത ഡയറക്ടർ ഫാ. ഡോ. ജോബി കോവാട്ടിന് സ്വീകരണവും സംഘടിപ്പിച്ചു.
തൊണ്ടിയിൽ കാസ സാൻജോസ് പാരിഷ് ഹാളിൽ പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി ഉദ്ഘാടനം ചെയ്തു.
ഫൊറോന പ്രസിഡന്റ് ജോർജ് കാനാട്ട് അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ ടോണി പുഞ്ചക്കുന്നേൽ, ഗ്ലോബൽ റിസോഴ്സ് പേഴ്സൺ ജോണി തോമസ് വടക്കേക്കര, അതിരൂപത സെക്രട്ടറി ജയിംസ് ഇമ്മാനുവേൽ, കണ്ണൂർ ദീപിക അസിസ്റ്റന്റ് റസിഡൻസ് മാനേജർ ഫാ. എഡ്വിൻ കോയിപ്പുറം, ജോബി കുര്യൻ, ബെന്നിച്ചൻ മഠത്തിനകം, ഷാജു എടശേരി, ബ്രിട്ടോ ജോസ്, ജോർജ് ജോസഫ്, ജിജി ചേറ്റാനി, ഒ.മാത്യു എന്നിവർ പ്രസംഗിച്ചു. തുടർന്ന് സംഘടനാ വിഷയങ്ങളിൽ ചർച്ചയും നടന്നു.