Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : eye check-up camp

Kannur

നേ​ത്രപ​രി​ശോ​ധ​ന ക്യാ​മ്പ് സംഘടിപ്പിച്ചു

ചെ​മ്പേ​രി: ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​മ്പേ​രി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​ത്ര​ജ്യോ​തി ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് ഇ​രി​ക്കൂ​ർ ബി​ആ​ർ​സി​യി​ലെ പ​ഴ​യ​ങ്ങാ​ടി സ്കൂ​ളി​ൽ ന​ട​ന്നു.

ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് മു​ൻ ഗ​വ​ർ​ണ​റും സൈ​റ്റ് ഫോ​ർ കി​ഡ്‌​സി​ന്‍റെ സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഡോ. ​ഒ.​വി. സ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​മ്പേ​രി ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ഷി കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​പി​ഒ ടി.​വി. ഷാ​ജി മു​ഖ്യാ​തി​ഥി​യാ​യി. ച​ന്ദ്ര​ൻ, സു​നി​ൽ​കു​മാ​ർ, ടി. ​പു​ഷ്പ, ജി​ജി ഏ​ബ്ര​ഹാം, പോ​ൾ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നേ​ത്ര ജ്യോ​തി ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​അ​പ​ർ​ണ സി. ​അ​ശോ​ക്, സി​സ്റ്റ​ർ ലീ​മാ ജോ​സ്, കെ.​ജെ. ബെ​സി എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. 120 കു​ട്ടി​ക​ൾ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up