Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : International Film Workshop

Kannur

അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര ശി​ൽ​പ​ശാ​ല​യ്ക്കു നിർമലഗിരിയിൽ തു​ട​ക്കം

കൂ​ത്തു​പ​റ​മ്പ്: നി​ർ​മ​ല​ഗി​രി ഓ​ട്ടോ​ണ​മ​സ് കോ​ളേ​ജ് സെ​മി​നാ​ർ ആ​ൻ​ഡ് അ​ക്കാ​ദ​മി​ക് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര-​ക​ലാ ശി​ൽ​പ​ശാ​ല​യ്ക്ക് തു​ട​ക്ക​മാ​യി. 25വ​രെ കോ​ള​ജി​ലെ മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ശി​ൽ​പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​മ​ല​ഗി​രി ഗ്രൂ​പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് മാ​നേ​ജ​ർ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ നി​ർ​വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ബു സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​മി​നാ​ർ ആ​ൻ​ഡ് അ​ക്കാ​ദ​മി​ക് ഫോ​റം ക​ൺ​വീ​ന​ർ സി​സ്റ്റ​ർ ഡോ. ​വി.​എ. സോ​ണി​യ ഫി​ലോ​മി​ന, ബേ​ബി ബേ​ക്ക്സ് ആ​ൻ​ഡ് സി​നി​മാ​സ് ഉ​ട​മ കെ. ​നി​ധീ​ഷ്, ല​യ​ൺ​സ് ക്ല​ബ് കൂ​ത്തു​പ​റ​മ്പ് സി​റ്റി പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ, മ​ല​യാ​ള​വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​ജെ​യ്‌​സ​ൺ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന പൊ​തു​സെ​ഷ​നി​ൽ ച​ല​ച്ചി​ത്ര​നി​ർ​മാ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് ക്ലാ​സു​ക​ൾ ന​ട​ന്നു.

ഗു​ഡ്ന​സ് ഫി​ലിം സ്കൂ​ളി​ലെ ഫാ​ക്ക​ൽ​റ്റി​ക​ളാ​യ അ​ലി​ന്‍ വെ​ൽ​സ്, ര​ഞ്ജു പ്ര​കാ​ശ്, യാ​രെ​ദ് ജോ​സ​ഫ് എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഹ​രി എം. ​മോ​ഹ​ന​ൻ, സ​മ​കാ​ലി​ക ക​ലാ​കാ​രി​യും ലു​മി​ന​റി ആ​ർ​ട്ടി​സ്റ്റി​ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ദ​ർ​ശ അ​ജ​യ് എ​ന്നി​വ​രാ​ണ് മൂ​ന്നാം​ദി​വ​സ​ത്തെ പ്ര​ധാ​ന റി​സോ​ഴ്‌​സ് പേ​ഴ്സ​ൺ​മാ​രാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത്. ശി​ൽ​പ​ശാ​ല 25ന് ​സ​മാ​പി​ക്കും.

 

Latest News

Corehub Up