Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Kalaripayattu academy

Kannur

മ​ല​ബാ​റി​ൽ അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ക​ള​രി അ​ക്കാ​ദ​മി സ്ഥാ​പി​ക്കും: മ​ന്ത്രി ജ​നീ​ഷ്

ച​ന്ദ​ന​ക്കാം​പാ​റ: മ​ല​ബാ​റി​ല്‍ അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ക​ള​രി അ​ക്കാ​ദ​മി സ്ഥാ​പി​ക്കു​മെ​ന്നും ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടു ക​ഴി​ഞ്ഞു​വെ​ന്നും കാ​യി​ക മ​ന്ത്രി ഒ.​ജെ ജ​നീ​ഷ്. ച​ന്ദ​ന​ക്കാം​പാ​റ​യി​ല്‍ ന​ട​ന്ന 27-ാമ​ത് കേ​ര​ള സം​സ്ഥാ​ന ജൂ​നി​യ​ര്‍ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക​ള​രി​പ്പ​യ​റ്റി​ന് കൂ​ടു​ത​ല്‍ പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്ന​തി​നൊ​പ്പം മ​ല​ബാ​റി​ലെ കാ​യി​ക​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും. വ​ടം​വ​ലി ചാം​പ്യ​ന്‍​ഷി​പ് ന​ട​ന്ന ചെ​റു​പു​ഷ്പ ഹൈ​സ്‌​കൂ​ളി​ല്‍ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം നി​ര്‍​മി​ക്കു​മെ​ന്നും എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ന്‍ സ്‌​പോ​ര്‍​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.​ കാ​യി​ക​രം​ഗ​ത്ത് മ​ല​ബാ​റി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ലി​യ സം​ഭാ​വ​ന​ക​ളാ​ണ് ന​ൽ​കു​ന്ന​ത്.

കാ​യി​ക​മേ​ഖ​ല​യി​ല്‍ സ​മ​ഗ്ര​മാ​യ മാ​റ്റ​ങ്ങ​ള്‍ ല​ക്ഷ്യ​മി​ട്ട് പു​തി​യ സ്‌​പോ​ര്‍​ട്‌​സ് ബി​ല്‍ കൊ​ണ്ടു​വ​രും. ന​വം​ബ​ര്‍ അ​വ​സാ​ന​ത്തി​ലോ ഡി​സം​ബ​ര്‍ ആ​ദ്യ​ത്തി​ലോ ചേ​രു​ന്ന പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ ബി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. സം​സ്ഥാ​ന വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍ എ,​കേ​ര​ള സ്റ്റേ​റ്റ് വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഷാ​ന്‍ മു​ഹ​മ്മ​ദ്, ഇ​രി​ക്കൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ലേ​ഖ, ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സ്സി ഷി​ജി, ശ്രീ​ക​ണ്ഠ​പു​രം മു​നി​സി​പ്പ​ൽ ചെ​യ​ര്‍​പേ​ഴ്സ​ൺ ഇ.​വി. രാ​മ​കൃ​ഷ്ണ​ന്‍, പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബേ​ബി തോ​ലാ​നി, ഫാ. ​ഡോ.​സോ​ണി വ​ട​ശേ​രി, ചെ​റു​പു​ഷ്പം ഹൈ​സ്കൂ​ൾ മാ​നേ​ജ​ര്‍ ഫാ. ​ഏ​ബ്രാ​ഹം മ​ഠ​ത്തി​മ്യാ​ലി​ല്‍, കേ​ര​ള സ്റ്റേ​റ്റ് ട​ഗ് ഓ​ഫ് വാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. പി. ​ര​ഘു​നാ​ഥ്, വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പ് ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up