Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Karinthalam Wayanad 400 kV Line

Kannur

ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് ത​ള്ളി​ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

പ​യ്യാ​വൂ​ർ: ക​രി​ന്ത​ളം-​വ​യ​നാ​ട് 400 കെ​വി വൈ​ദ്യു​ത ലൈ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് അ​പ​ര്യാ​പ്ത​വും നി​രാ​ശാ​ജ​ന​ക​വു​മാ​ണെ​ന്നും പാ​ക്കേ​ജ് പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​യു​ന്നു​വെ​ന്നും ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. കു​ഞ്ഞി​പ്പ​റ​മ്പ് ജോ​സ് മൗ​ണ്ട് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്.

ക​ർ​മ​സ​മി​തി ര​ക്ഷാ​ധി​കാ​രി ഫാ. ​പ​യ​സ് പ​ടി​ഞ്ഞാ​റെ​മു​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​വ​ർ ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു​ള്ള ഇ​രു​ന്നൂ​റി​ല​ധി​കം ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തു.

ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന ഭൂ​മി​ക്ക് ന്യാ​യ​വി​ല​യു​ടെ 100 ശ​ത​മാ​ന​വും ട​വ​ർ ഫൂ​ട്ടി​ന് ന്യാ​യ​വി​ല​യു​ടെ നാ​ലി​ര​ട്ടി​യും വീ​ട് പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് പ​ര​മാ​വ​ധി പ​ത്തു​ല​ക്ഷം രൂ​പ​യു​മാ​ണ് പു​തു​ക്കി​യ പാ​ക്കേ​ജി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ന്യാ​യ​വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ക്കു​ന്ന രീ​തി ക​ർ​ഷ​ക​ർ​ക്ക് ഒ​ട്ടും ഗു​ണ​ക​ര​മ​ല്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ഒ​രേ പ​ഞ്ചാ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ ഭൂ​മി​യു​ടെ ന്യാ​യ​വി​ല​യി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ട്. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ ത​മ്മി​ലും ന്യാ​യ​വി​ല​യി​ൽ വ​ലി​യ അ​ന്ത​ര​മു​ണ്ട്. ഒ​രു പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മാ​ണ് സെ​ന്‍റി​ന് 30,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ ന്യാ​യ​വി​ല​യു​ള്ള​ത്. മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സെ​ന്‍റി​ന് 6,000 രൂ​പ മു​ത​ൽ 13,500 രൂ​പ വ​രെ​യാ​ണ് ന്യാ​യ​വി​ല. പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ​യും പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളു​ടെ​യും ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന, സെ​ന്‍റി​ന് 75,000 രൂ​പ മു​ത​ൽ അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ വി​പ​ണി​മൂ​ല്യ​മു​ള്ള ഭൂ​മി​ക്കു​പോ​ലും 13,500 രൂ​പ മാ​ത്ര​മാ​ണ് ന്യാ​യ​വി​ല​യാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തി​നാ​ൽ നി​ല​വി​ലെ ന്യാ​യ​വി​ല​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ന​ഷ്ട​പ​രി​ഹാ​ര​രീ​തി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് യോ​ഗം ഏ​ക​ക​ണ്ഠ​മാ​യി പ്ര​ഖ്യാ​പി​ച്ചു.

ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഉ​ട​ൻ​ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ​ക്ക​ണ്ട് ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. അ​തി​നു​ശേ​ഷ​വും ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യ ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ർ​മ​സ​മി​തി ക​ൺ​വീ​ന​ർ ബെ​ന്നി പു​തി​യാം​പു​റം, ഏ​ബ്ര​ഹം ജോ​ർ​ജ്, പൈ​ലി വാ​ത്യാ​ട്ട്, ജി​തി​ൻ ജ​യ്സ​ൺ, സെ​ബാ​സ്റ്റ്യ​ൻ മു​ണ്ടി​യാ​നി​യി​ൽ, വ​ർ​ക്കി ഒ​ര​പ്പാ​ൻ കു​ഴി​മ​റ്റ​ത്തി​ൽ, പ്രീ​ഷ്ണ പു​ല്ലാം​ത​ട​ത്തി​ൽ, ജോ​ഷി പാ​രി​ക്കാ​പ​ള്ളി, ജോ​ർ​ജു​കു​ട്ടി പാ​ല​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up