രാജപുരം: സെന്റ് പയസ് ടെൻത് കോളജിൽ പുതിയ അക്കാദമിക് സമുച്ചയത്തിന്റെ ശിലാസ്ഥാപനവും നവീകരിച്ച ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനവും കോട്ടയം അതിരൂപത സഹായമെത്രാൻ മാർ തോമസ് ആനിമൂട്ടിൽ നിർവഹിച്ചു.
പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഉൾക്കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ വിജയങ്ങൾ നേടാൻ രാജപുരം കോളജിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു.
പ്രൊ മാനേജർ ഫാ. ജോയ് കട്ടിയാങ്കൽ, ബർസാർ ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, വൈസ് പ്രിൻസിപ്പൽ ഡോ. ആശ ചാക്കോ, സൂപ്രണ്ട് സിസ്റ്റർ എമിലി, സ്റ്റാഫ് ക്ലബ് പ്രസിഡന്റ് തോമസ് ചാക്കോ എന്നിവർ പ്രസംഗിച്ചു.