Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Vanilla prices are rising

Kannur

വാ​നി​ല​യ്ക്ക് വി​ല ഉ​യ​രു​ന്നു; ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ

ഇ​രി​ട്ടി: വി​പ​ണി​യി​ൽ വാ​നി​ല​യ്ക്ക് വീ​ണ്ടും വി​ല​യേ​റു​ന്നു. പ​ച്ച വാ​നി​ല​യു​ടെ വി​ല കി​ലോ​യ്ക്ക് 450 രൂ​പ​യ്ക്ക് മു​ക​ളി​ലെ​ത്തി​യ​തോ​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം. വ​ർ​ഷ​ങ്ങ​ളാ​യി വി​ല​ത്ത​ക​ർ​ച്ച​യും വി​പ​ണി​യി​ലെ അ​നി​ശ്ചി​ത​ത്വ​വും കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന വാ​നി​ല കൃ​ഷി​ക്ക് വി​ല​വ​ർ​ധ​ന ഉ​ണ​ർ​വേ​കു​ക​യാ​ണ്.

ഒ​രു​കാ​ല​ത്ത് മ​ല​യോ​ര​ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു വാ​നി​ല കൃ​ഷി. റ​ബ​ർ, കു​രു​മു​ള​ക്, നാ​ളി​കേ​രം തു​ട​ങ്ങി​യ വി​ള​ക​ൾ​ക്കൊ​പ്പം തെ​ങ്ങി​ൻ​തോ​പ്പു​ക​ളി​ലും ക​വു​ങ്ങി​ൻ​തോ​ട്ട​ങ്ങ​ളി​ലും ഇ​ട​വി​ള​യാ​യാ​ണ് വാ​നി​ല വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്തി​രു​ന്ന​ത്. കു​റ​ഞ്ഞ സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്ത് മി​ക​ച്ച വ​രു​മാ​നം നേ​ടാ​മെ​ന്ന​താ​യി​രു​ന്നു ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

എ​ന്നാ​ൽ, പി​ന്നീ​ട് വി​പ​ണി​യി​ലു​ണ്ടാ​യ വി​ല​യി​ടി​വ് ക​ർ​ഷ​ക​രെ വാ​നി​ല കൃ​ഷി​യി​ൽ​നി​ന്ന് അ​ക​റ്റി. ഒ​രു​കാ​ല​ത്ത് വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ ന​ട്ടു​പി​ടി​പ്പി​ച്ച വാ​നി​ല​ച്ചെ​ടി​ക​ൾ പ​ല കൃ​ഷി​യി​ട​ങ്ങ​ളി​ലും പ​രി​പാ​ല​ന​മി​ല്ലാ​തെ ന​ശി​ച്ചു​തു​ട​ങ്ങി. വി​പ​ണി​യു​ടെ ത​ക​ർ​ച്ച കാ​ര​ണം പു​തു​താ​യി കൃ​ഷി​യി​റ​ക്കാ​ൻ ക​ർ​ഷ​ക​ർ മ​ടി​ച്ചു​നി​ന്ന​തോ​ടെ വാ​നി​ല ഉ​ത്പാ​ദ​ന​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഇ​തി​നി​ട​യി​ലാ​ണ് പ​ച്ച​വാ​നി​ല​യ്ക്ക് വീ​ണ്ടും വി​ല ഉ​യ​രു​ന്ന​ത്. വാ​നി​ല കൃ​ഷി​യി​ൽ മി​ക​ച്ച വി​ള​വ് ല​ഭി​ക്കാ​ൻ കൃ​ത്യ​മാ​യ പ​രി​പാ​ല​നം ആ​വ​ശ്യ​മാ​ണ്. പൂ​ക്ക​ൾ​ക്ക് കൈ​കൊ​ണ്ട് പ​രാ​ഗ​ണം ന​ട​ത്തേ​ണ്ടി​വ​രു​ന്ന​തും വി​ള​വെ​ടു​പ്പി​നും തു​ട​ർ​ന്നു​ള്ള സം​സ്ക​ര​ണ​ത്തി​നും പ്ര​ത്യേ​ക​ശ്ര​ദ്ധ ആ​വ​ശ്യ​മാ​യ​തും കൃ​ഷി​യെ അ​ധ്വാ​ന​മേ​റി​യ​താ​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ സ്ഥി​ര​മാ​യ വി​പ​ണി​യും ന്യാ​യ​മാ​യ വി​ല​യും ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ വാ​നി​ല കൃ​ഷി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ക​യു​ള്ളൂ.

ഗു​ണ​മേ​ന്മ​യു​ള്ള ന​ടീ​ൽ വ​സ്തു​ക്ക​ളും കൃ​ഷി​വ​കു​പ്പി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​വും മി​ക​ച്ച വി​പ​ണ​ന സം​വി​ധാ​ന​വും ഉ​റ​പ്പാ​ക്കാ​നാ​യാ​ൽ വാ​നി​ല​യ്ക്ക് മ​ല​യോ​ര കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വീ​ണ്ടും നി​ർ​ണാ​യ​ക സ്ഥാ​നം നേ​ടാ​നാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ.

Latest News

Corehub Up