Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : vehicle rally

Kannur

ല​ഹ​രി​ക്കെ​തി​രേ ക​ണ്ണുകെ​ട്ടി മ​ജീ​ഷ്യന്മാ​രു​ടെ വാ​ഹ​ന റാ​ലി

കാ​ഞ്ഞ​ങ്ങാ​ട്: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് മ​ല​യാ​ളി മ​ജീ​ഷ്യ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യും കാ​ഞ്ഞ​ങ്ങാ​ട് മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​നും കേ​ര​ള പൊ​ലി​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക​ണ്ണു​മൂ​ടി​ക്കെ​ട്ടി വാ​ഹ​ന റാ​ലി ന​ട​ത്തി.

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ണ്ണു​മൂ​ടി​ക്കെ​ട്ടി അ​പ​ക​ട​ത്തി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ് എ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചാ​യി​രു​ന്നു യാ​ത്ര. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി പി. ​നി​ധി​ന്‍​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞ​ങ്ങാ​ട് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സി.​കെ. ആ​സി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​സ്പി എം.​വി. അ​നി​ല്‍ കു​മാ​ര്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

20 പ്ര​ഫ​ഷ​ണ​ല്‍ മ​ജി​ഷ്യ​ന്മാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ച്ച​ത്. മോ​ഹ​ന​ന്‍ അ​നാ​മി​ക, സു​ധീ​ര്‍ മാ​ട​ക്ക​ത്ത്, സി. ​പ്ര​ഭാ​ക​ര​ന്‍, രാ​ജീ​വ​ന്‍ ഒ​ള​വ​റ, ന​വീ​ന്‍ നാ​രാ​യ​ണ്‍, സു​രേ​ഷ് കു​മാ​ര്‍, മി​റാ​ക്കി​ള്‍ സി​ദ്ധാ​ര്‍​ഥ്, ടി.​ജെ. കാ​ര്‍​ത്തി​ക്, രാ​ജീ​വ​ന്‍ ചെ​ല്ല​ന്‍, രാ​ജ​ന്‍ പ്ര​സാ​ദ്, രാ​ജു പ​ട​ന്ന, ജ​യ​ന്‍ നീ​ലേ​ശ്വ​രം, ബാ​ബു ക​ല്യോ​ട്ട്, ഹൃ​ദ​യ്‌​ദേ​വ്, ശി​വ​രാ​ജ്, ശ്രീ​ധ​ര്‍ മ​ട്ടെ, കു​ഞ്ഞി​കൃ​ഷ്ണ​ന്‍, നാ​രാ​യ​ണ​ന്‍ അ​ണ​ച്ചാ​ല്‍, ഉ​സ്മാ​ന്‍ പാ​ട​ല​ടു​ക്ക, സ​ത്യ​കു​മാ​ര്‍ പ​ടി​ച്ചാ​ല്‍ എ​ന്നി​വ​രാ​ണ് സാ​ഹ​സി​ക യാ​ത്ര​യി​ല്‍ അ​ണി​നി​ര​ന്ന​ത്. കോ​ട്ട​ച്ചേ​രി പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു നി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ ആ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു.

Latest News

Corehub Up