കൊല്ലം : ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ നടക്കുന്ന കൊല്ലം രൂപത ബൈബിള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം വികാരി ജനറാള്‍ മോണ്‍.ബൈജു ജൂലിയാന് നിര്‍വഹിച്ചു.
പബ്ലിസിറ്റി ചെയര്മാന് ഫാ.ജോണ്‍ പോള്‍, സിസ്റ്റര്‍ ജാസ്മിന് വിക്ടർ, സാജു കുരിശിങ്കല്‍, എൻ.ഐവന്‍, ഗോണ്‍സാല്‍വസ്, പ്രഫ. എസ്. വര്‍ഗീസ്, എ.ജെ ഡിക്രൂസ്, ക്ലിന്റണ് സേഫാസ്, അഗസ്റ്റിന്, ഇ.എമേഴ്സണ്‍ ,റീന, റോണ റിബൈറോ, കിരണ്‍ ക്രിസ്റ്റഫര്‍ എന്നിവര്‍ പ്രസംഗിച്ചു. ബൈബിള്‍ കമ്മിഷന് ഡയറക്ടര്‍ ഫാ. ലിന്സണ് കെ. ആറാടന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ മില്‍ട്ടണ്‍ സ്റ്റീഫന്‍ നന്ദിയും പറഞ്ഞു.