കൊട്ടിയം: ഓക്സിലിയം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നേതൃത്വത്തിൽ വിഷപ്പുകയും രാസമാലിന്യങ്ങളും പൊടിയും കലർന്ന മലിനമായ അന്തരീക്ഷത്തിൽ പഠനം നടത്തേണ്ടി വരുന്ന വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ അവകാശ സംരക്ഷണ ജാഥ നടത്തി. ഹോളിക്രോസ് റോഡിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജാഥയിൽ പങ്കെടുത്തു.
കുഞ്ഞുങ്ങളുടെയും നാട്ടുകാരുടെയും ആരോഗ്യത്തിന് ഗുരുതര ഭീഷണി ഉയർത്തുന്ന ടാർ മിക്സിംഗ് കമ്പനിയുടെ പ്രവർത്തങ്ങൾക്ക് എതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യങ്ങൾ അവഗണിക്കുകയും കമ്പനിക്ക് ഒത്താശ ചെയ്യുന്ന അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ചുമാണ് ജാഥ സംഘടിപ്പിച്ചത്.ഓക്സിലിയം ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജെയ്സി ആന്റണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൊല്ലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ.പി.ജെ. റൊസാരിയോ മുഖ്യപ്രഭാഷണം നടത്തി.
കൊട്ടിയം ഇടവക വികാരി ഫാ.ടോമി കമാൻസ്, ഡോൺ ബോസ്കോ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ.ലിജോ, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേർഡ്, പുലിച്ചിറ ജനകീയ സമതി അംഗം എലിസബത്ത് ലിസി, കൊട്ടിയം ഭാരത മാത ഐടിസി പ്രിൻസിപ്പൽ ഫാ. വിൻസെന്റ് മച്ചാഡോ , കൊട്ടിയം എൻഎസ്എംജിഎച്ച്എസ് ഹെഡ്മിനിസ്ട്രസ് ജൂഡിത്ത് ലത, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി ജോർജ് ഡിക്രൂസ്, ചൂരൽപൊയ്ക പാരിസ്ഥിതിക സംരക്ഷണ സമിതി അംഗം ഗോഡ്സൺ യേശുദാസ്, ഭിന്നശേഷി മേഖലയിലെ സ്പെഷൽ എഡ്യൂക്കേറ്ററായ ബിന്ദു , ഓക്സിലിയം പാസ്റ്റ് പീപ്പിൾ മുഹമ്മദ് ആരിഫ്, റൈസിംഗ് കൊട്ടിയം പ്രസിഡന്റ് അലോഷ്യസ് റൊസാരിയോ, സാമൂഹിക പ്രവർത്തകൻ രാജൻ തട്ടാമല , മയ്യനാട് പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ഗ്ലാഡിസൺ ജോർജ് എന്നിവർ യോഗത്തിൽ പ്രസം ഗിച്ചു.