പത്തനാപുരം: ഹയർ സെക്കൻഡറി വിദ്യാർഥികളുടെ സർഗാത്മകവും ശാസ്ത്രീയവുമായ കഴിവുകൾക്ക് വേദിയൊരുക്കി പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് സംഘടിപ്പിച്ച സ്റ്റിഫാനിയൻ ഫെസ്റ്റ് ശ്രദ്ധേയമായി. ഇരുപത് സ്കൂളുകളിൽനിന്നായി 160 വിദ്യാർഥികൾ പങ്കെടുത്ത ഫെസ്റ്റിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി എട്ട് മത്സരങ്ങളാണ് സംഘടിപ്പിച്ചത്.
ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ ക്വിസ്, ഫോട്ടോഗ്രഫി, കെമിസ്ട്രി ഐഡിയ ചലഞ്ച്, പോസ്റ്റർ അവതരണം, ശാസ്ത്ര-നൂതനാശയ മത്സരം, ഗണിതമത്സരം, ഐപിഎൽ ഓക്ഷൻ, ബെസ്റ്റ് മാനേജർ മത്സരം തുടങ്ങിയ ഇനങ്ങളാണ് നടന്നത്.
മത്സരങ്ങളിൽ ഐപിഎൽ ഓക്ഷനിൽ ജെ. സിദ്ധാർഥ്, ആർ. അഭിനന്ദ് എന്നിവർ ഒന്നാം സ്ഥാനവും അഭിഷേക്, ബെൻ ബി. തോമസ് എന്നിവർ രണ്ടാം സ്ഥാനവും നേടി. ബിസ്വേർസ് ബെസ്റ്റ് മാനേജർ മത്സരത്തിൽ അഫ്ന ജലാൽ ഒന്നാം സ്ഥാനവും എം. ഹരിപ്രിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കെമിനൊവേറ്റ് മത്സരത്തിൽ ആമിന തസ്നിം, സാറ എന്നിവർ ഒന്നാം സ്ഥാനവും കെ. ആൽഫിന,അന്ന ജി. ജോയി, കെ. കൃഷ്ണജിത്ത് എന്നിവർ രണ്ടാം സ്ഥാനവും നേടി. ഇക്കോവിഷൻ 2026-ൽ അർച്ചിഷ എസ്. നായർ ഒന്നാം സ്ഥാനവും ആൽബിന മരിയ ബിനു, ഇവാഞ്ചലിൻ മറിയം വിനോദ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മിഷൻ മാത്സ് 2026-ൽ ഡാൻ ഡെയ്സ് കുര്യൻ ഒന്നാം സ്ഥാനവും എം. ആദിത്യൻ, വൈശാഖ് വി. നമ്പൂതിരി എന്നിവർ രണ്ടാം സ്ഥാനവും നേടി. സൂവൈബ്സ് 2026-ൽ ശ്രേയ ബി. സുരേഷ്, ഷേബ ബി. സുരേഷ് എന്നിവർ ഒന്നാം സ്ഥാനവും ഹരികൃഷ്ണൻ എ. കുറുപ്പ്, ആർ. കാശിനാഥ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്യാപ്ചർ ദ മൊമന്റ് കണക്ട് ദ ഹിഡൻ ഫിസിക്സ് മത്സരത്തിൽ ഗിരിധർ വിനോദ് ഒന്നാം സ്ഥാനവും നബീൽ നാസർ രണ്ടാം സ്ഥാനവും നേടി. ജോബ് മാർ ഫിലോക്സിനോസ് മെമ്മോറിയൽ ക്വിസ് മത്സരത്തിൽ അബിയ റെയ്ച്ചൽ മാത്യു, എം.വി. ശ്രേയസ് എന്നിവർ ഒന്നാം സ്ഥാനവും ജോൺ ബിനു ജോൺ, അലീന സജി എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എട്ട് മത്സരങ്ങളിലെയും വിജയികൾക്ക് ക്യാഷ് പ്രൈസുകളും വിവിധ പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. വിവിധ മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പട്ടാഴി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
സമാപന സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. എ. ബിജു സ്വാഗതം പറഞ്ഞു. ഫാ. ഡോ. റോയ് ജോൺ മുഖ്യപ്രഭാഷണം നടത്തി. ധന്യ സൂപ്പർമാർക്കറ്റ് പത്തനാപുരം ഉടമയും കോളജ് പൂർവ വിദ്യാർഥിയുമായ മാത്യു ജോർജ് മുഖ്യാതിഥിയായി. സ്റ്റീഫേനിയൻ അലുമ്നി അസോസിയേഷൻ ജനറൽ സെക്രട്ടറി റഹീം എ. പ്രസംഗിച്ചു. ജനറൽ കൺവീനർ അന്ന അനിൽ ജോർജ് നന്ദി പറഞ്ഞു.