കോട്ടയം: എംസി റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. ബെക്ക് യാത്രികനായ തിരുവല്ല കുമ്പനാട് സ്വദേശി ഹാബി (22) നാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് 6.30 ഓടെ ഗാന്ധിനഗർ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.