കോട്ടയ്ക്കുപുറം: കത്തോലിക്കാ കോൺഗ്രസ് അതിരമ്പുഴ ഫൊറോന സമിതിയുടെ വാർഷികാഘോഷം കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ നടത്തി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സമുദായത്തിന്റെ ഐക്യവും സാമൂഹിക മുന്നേറ്റവും ശക്തിപ്പെടുത്തുന്നതിൽ കത്തോലിക്കാ കോൺഗ്രസ് പോലുള്ള സമുദായ സംഘടനകൾക്ക് നിർണായക പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫൊറോന പ്രസിഡന്റ് ജോയി പാറപ്പുറം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് ജോസഫ് മുഖ്യപ്രഭാഷണവും ഫാ. തോമസ് പ്ലാമ്പറമ്പിൽ അനുഗ്രഹപ്രഭാഷണവും നടത്തി. ഫൊറോനാ ഡയറക്ടർ ഫാ. ജോസഫ് ആലുങ്കൽ, അതിരൂപത സെക്രട്ടറി സെബാസ്റ്റ്യൻ പുല്ലാട്ടുകാലായിൽ, ജനറൽ സെക്രട്ടറി ബിജോ തുളിശേരിൽ, ട്രഷറർ റോബിൻ ജോസഫ്, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ കുര്യൻ വട്ടമല തുടങ്ങിയവർ പ്രസംഗിച്ചു.