കടുത്തുരുത്തി: തുരുത്തിപ്പള്ളി പള്ളിയിൽ വിശുദ്ധ യോഹന്നാൻ മാംദാനയുടെ തിരുനാൾ നാളെ മുതൽ 29 വരെ ആഘോഷിക്കും. നാളെ വൈകുന്നേരം 4.30ന് ആരാധന - എസ്എച്ച് സിസ്റ്റേഴ്സ്, 5.00ന് പ്രസുദേന്തിവാഴ്ച, 5.15ന് കൊടിയേറ്റ്, ലദീഞ്ഞ് -ഫാ. ജോൺ പാളിത്തോട്ടം (ഫൊറോന വികാരി, കടുത്തുരുത്തി), 5.30ന് വിശുദ്ധ കുർബാന, 6.30ന് സെമിത്തേരിയിൽ പ്രാർഥന, സ്നേഹവിരുന്ന്. 7.15ന് കലാസന്ധ്യ.
28ന് രാവിലെ 5.45ന് ആരാധന, 6.15ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് ചെണ്ടമേളം, ബാന്റുമേളം, 5.15ന് തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, 5.30ന് വിശുദ്ധ കുർബാന-ഫാ. അഗസ്റ്റിൻ പീടികമലയിൽ (വികാരി, സിബിഗിരി മുട്ടം), 7.00ന് പ്രദക്ഷിണം (കൂവേലി കപ്പേളയിലേക്ക്), 7.45ന് ലദീഞ്ഞ്, എട്ടിന് പ്രദക്ഷിണം (പള്ളിയിലേക്ക്), 8.45ന് സമാപനാശീർവാദം.
29ന് രാവിലെ 5.30ന് വിശുദ്ധ കുർബാന-ഫാ. മാത്യു തുരുത്തിപ്പള്ളിയിൽ, വൈകുന്നേരം 4.00ന് ചെണ്ടമേളം, ബാന്റുമേളം, 5.00ന് ആഘോഷമായ തിരുനാൾ കുർബാന-ഫാ. ജോർജ് ഞാറ്റുതൊട്ടിയിൽ (സഹവികാരി, അറക്കുളം ന്യൂ), 6.45ന് പ്രദക്ഷിണം (തുരുത്തിപ്പള്ളി കപ്പേളയിലേക്ക്), 7.30ന് ലദീഞ്ഞ്, 8.30ന് സമാപനാശീർവാദം.