Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Good deeds must be encouraged: Chief Whip Apu John Joseph

Kottayam

ന​ന്മ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം: ചീ​ഫ് വീ​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്

കോ​ത​ന​ല്ലൂ​ര്‍: സ​ഹ​ജീ​വി​ക​ളെ ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന മ​നു​ഷ്യ​ന​ന്മ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​തയാ​ണെ​ന്ന് ചീ​ഫ് വീ​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന സ്നേ​ഹ​ദീ​പം പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള 69-ാം സ്നേ​ഹ​വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കോ​ത​ന​ല്ലൂ​രി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ചീ​ഫ് വീ​പ്പ്.

മാ​ഞ്ഞൂ​ര്‍ സ്നേ​ഹ​ദീ​പ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ആ​ദ്യ​സ്നേ​ഹ​വീ​ടാ​ണി​ത്. കി​ട​ങ്ങൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി സൈ​മ​ണ്‍ കോ​ട്ടൂ​രാ​ണ് സ്നേ​ഹ​വീ​ടി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നു​ള്ള നാ​ലു ല​ക്ഷം രൂ​പ ന​ല്‍​കു​ന്ന​ത്.

ആ​വേ മ​രി​യ ബ​സ് കൂ​ട്ടാ​യ്മ​യാ​ണ് വീ​ടി​ന്‍റെ ത​റ​യു​ടെ നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​ത്. യോ​ഗ​ത്തി​ല്‍ മാ​ഞ്ഞൂ​ര്‍ സ്നേ​ഹ​ദീ​പം പ്ര​സി​ഡ​ന്‍റ് ബാ​ബു തൂ​മ്പു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ര്‍​ഗീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നു ജോ​ര്‍​ജ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ സി.എം. ജോ​ര്‍​ജ്, ഡെ​സി​ലി ജോ​ര്‍​ജ്, ലി​സി ജോ​ര്‍​ജു​കു​ട്ടി, മാ​ത്യൂ​സ് കെ. ​മാ​ത്യൂ​സ്, ജോ​സി മാ​ത്യു, സ്നേ​ഹ​ദീ​പം സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജെ​യ്സ​ണ്‍ ജോ​ര്‍​ജ്, തോ​മ​സ് ജെ. ​കാ​ളാ​ര​ത്തി​ല്‍, ഡെ​ന്നി പ​ള്ളി​ക്കാ​പറ​മ്പി​ല്‍, ഷൈ​ജു പു​ളി​യോ​ര​ത്തേ​ല്‍, ജോ​സ​ഫ് പാ​ളി​യി​ല്‍, ജോ​യി വെ​ള്ളാ​മ​റ്റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up