കോട്ടയം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് കോട്ടയം നിയോജക മണ്ഡലം സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി ഫില്‍സണ്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സാബു മാത്യു അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ടി.എസ്. സലിം,ഇ.എന്‍. ഹര്‍ഷ കുമാര്‍, പി.കെ. മണിലാല്‍, പി.ജെ. ആന്റണി, എം.കെ. ശ്രീരാമചന്ദ്രന്, മുഹമ്മദ് അന്‍സാരി, എം.എ. ലത്തീഫ്, കെ.ജി. പ്രസന്നന്, എസ്. കെന്‍സണ്‍, എന്‍.പി. രാജേന്ദ്രന്, ജോണ്‍സി ടി. കുര്യാക്കോസ്, പി.എസ്. ദേവസ്യ, സാബു ജോസ്, ഷേര്‍ളി മോള് എന്നിവര്‍ പ്രസംഗിച്ചു.