Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Mundakayam Sub-Treasury

Kottayam

കാ​ത്തി​രി​പ്പി​നു വി​രാ​മം; ​ മു​ണ്ട​ക്ക​യം സ​ബ് ട്ര​ഷ​റി പു​തി​യ കെ​ട്ടി​ട​ത്തി​ൽ

മു​ണ്ട​ക്ക​യം: ഏ​റെ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊടു​വി​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ൽ മു​ണ്ട​ക്ക​യം സ​ബ് ട്ര​ഷ​റി.ു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​ ഷ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​മ്മ മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി​നി​മോ​ൾ ത​ട​ത്തി​ൽ, വി.​ടി. അ​യൂ​ബ്ഖാ​ൻ, റോ​സ​മ്മ ജോ​ൺ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ​നി ഷാ​ജി, ട്ര​ഷ​റി ദ​ക്ഷി​ണ മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​പി.​ ബി​ജു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ൻ എം​എ​ൽ​എ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ അ​നു​വ​ദി​ച്ച 1.75 കോ​ടി രൂ​പ ചെ​ല​വി​ൽ മു​ണ്ട​ക്ക​യം ബ​സ്‌ സ്റ്റാ​ൻഡി​നോ​ട് ചേ​ർ​ന്നാ​ണ് പു​തി​യ സ​ബ് ട്ര​ഷ​റി​ക്കാ​യി ബ​ഹു​നി​ല കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി ര​ണ്ടു നി​ല​ക​ളാ​യി 2,700 ച​തു​ര​ശ്ര അടി വി​സ്തൃ​തി​യി​ലാ​ണ് പു​തി​യ സ​ബ് ട്ര​ഷ​റി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 26ന് ​പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഒ​ൻ​പ​തു മാ​സ​ത്തി​നു ശേ​ഷ​മാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് സ​ബ് ട്ര​ഷ​റി മാ​റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up