Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : National Milk Day: Opportunity to visit Milma dairies

Kottayam

ദേ​​ശീ​​യ ക്ഷീ​​ര​​ദി​​നം: മി​​ല്‍​മ ഡ​​യ​​റി​​ക​​ള്‍ സ​​ന്ദ​​ര്‍​ശി​​ക്കാം

കോ​​ട്ട​​യം: ദേ​​ശീ​​യ ക്ഷീ​​ര​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് പാ​​ലി​​ന്‍റെ​​യും പാ​​ലു​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ​​യും ശാ​​സ്ത്രീ​​യ സം​​ഭ​​ര​​ണ സം​​സ്‌​​ക​​ര​​ണ പ്ര​​ക്രി​​യ പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്ക് നേ​​രി​​ട്ടു മ​​ന​​സി​​ലാ​​ക്കു​​ന്ന​​തി​​നാ​​യി മി​​ല്‍​മ എ​​റ​​ണാ​​കു​​ളം മേ​​ഖ​​ലാ യൂ​​ണി​​യ​​ന്‍ അ​​വ​​സ​​രം ഒ​​രു​​ക്കു​​ന്നു. നാ​​ളെ​​യും 27നു​​മാ​​യി രാ​​വി​​ലെ 10 മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ​​യാ​​ണ് ഡ​​യ​​റി സ​​ന്ദ​​ര്‍​ശ​​ത്തി​​നു​​ള്ള സൗ​​ക​​ര്യം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്.

മി​​ല്‍​മ എ​​റ​​ണാ​​കു​​ളം മേ​​ഖ​​ലാ യൂ​​ണി​​യ​​ന്‍റെ എ​​റ​​ണാ​​കു​​ളം തൃ​​പ്പൂ​​ണി​​ത്തു​​റ, തൃ​​ശൂ​​ര്‍ രാ​​മ​​വ​​ര്‍​മ​​പു​​രം, കോ​​ട്ട​​യം വ​​ട​​വാ​​തൂ​​ര്‍, ഇ​​ടു​​ക്കി ക​​ട്ട​​പ്പ​​ന തു​​ട​​ങ്ങി​​യ ഡ​​യ​​റി പ്ലാ​​ന്‍റു​​ക​​ള്‍ സ​​ന്ദ​​ര്‍​ശി​​ക്കു​​ന്ന​​തി​​നാ​​ണ് സൗ​​ക​​ര്യം ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​തെ​​ന്ന് ചെ​​യ​​ര്‍​മാ​​ന്‍ സി.​​എ​​ന്‍. വ​​ത്സ​​ല​​ന്‍​പി​​ള്ള അ​​റി​​യി​​ച്ചു. ഡ​​യ​​റി സ​​ന്ദ​​ര്‍​ശ​​ന​​ത്തി​​ന് എ​​ത്തു​​ന്ന​​വ​​ര്‍​ക്ക് ക്ഷീ​​ര​​സ​​ഹ​​ക​​ര​​ണ രം​​ഗ​​ത്തെ​​ക്കു​​റി​​ച്ചും ക്ഷീ​​രോ​​ത്പാ​​ദ​​നം, സം​​സ്‌​​ക​​ര​​ണം, വി​​പ​​ണ​​നം എ​​ന്നീ മേ​​ഖ​​ല​​യെ​​ക്കു​​റി​​ച്ചും അ​​വ​​ബോ​​ധം ന​​ല്‍​കും.

പ്ലാ​​ന്‍റു​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നോ​​ടൊ​​പ്പം ഡ​​യ​​റി​​ക​​ളി​​ലെ മി​​ല്‍​മ പാ​​ര്‍​ല​​റു​​ക​​ളി​​ല്‍ നി​​ന്നും 29 വ​​രെ ഡി​​സ്‌​​കൗ​​ണ്ട് നി​​ര​​ക്കി​​ല്‍ മി​​ല്‍​മ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ വാ​​ങ്ങു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യ​​വും ഉ​​ണ്ടാ​​യി​​രി​​ക്കും. വി​​ദ്യാ​​ര്‍​ഥി​​ക​​ള​​ട​​ക്ക​​മു​​ള്ള​​വ​​ര്‍ ഈ ​​സൗ​​ക​​ര്യം ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് ചെ​​യ​​ര്‍​മാ​​ന്‍ അ​​റി​​യി​​ച്ചു. പ്ലാ​​ന്‍റു​​ക​​ള്‍ സ​​ന്ദ​​ര്‍​ശി​​ക്കാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍ ബ​​ന്ധ​​പ്പെ​​ടു​​ക. തൃ​​പ്പൂ​​ണി​​ത്തു​​റ ഡ​​യ​​റി (9447078010), തൃ​​ശൂ​​ര്‍ ഡ​​യ​​റി (9447543276), കോ​​ട്ട​​യം ഡ​​യ​​റി (9495445911), ക​​ട്ട​​പ്പ​​ന ഡ​​യ​​റി (9447396859).

Latest News

Corehub Up