വാഴൂർ: എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 47-ാമത് കേരള സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കി വാഴൂർ ചാമംപതാൽ സ്വദേശി ബി. നിരഞ്ജൻ.
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, കേരള ഒളിമ്പിക് അസോസിയേഷൻ, കേരള കരാട്ടെ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ചാമ്പ്യൻഷിപ്. സംസ്ഥാന തലത്തിൽ ഉൾപ്പടെ നിരവധി ചാമ്പ്യൻഷിപ്പുകളിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട് ഈ മിടുക്കൻ. കെ.പി. രതീഷ്, സോണിയ രതീഷ് എന്നിവരാണ് പരിശീലകർ.
വാഴൂർ ഏദൻ പബ്ലിക് സ്കൂൾ ഒന്പതാം ക്ലാസ് വിദ്യാർഥിയാണ് നിരഞ്ജൻ.
ചാമംപതാൽ കരിങ്ങനാട്ടിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ബി. ബിനുവിന്റെയും അമ്പിളിയുടെയും മകനാണ്. സഹോദരി ബി. ജാനകി.