തലയോലപ്പറമ്പ്: പഞ്ചായത്തിലെ ഗവൺമെന്റ് സ്കൂളുകളിലെ എൽപി, യുപി വിദ്യാർഥികൾക്കായി നടപ്പാക്കുന്ന പോഷകാഹാര വിതരണ പദ്ധതിക്ക് തുടക്കമായി. തലയോലപ്പറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന യോഗത്തിൽ പോഷകാഹാര വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം നിർവഹിച്ചു.
തലയോലപ്പറമ്പ് യുപി സ്കൂൾ, വടയാർ ഇളങ്കാവ് ഗവൺമെന്റ് യുപി സ്കൂൾ, തലയോലപ്പറമ്പ് ഗവൺമെന്റ് എൽപിഎസ് എന്നീ സ്കൂളുകളിലെ 150 ഓളം വിദ്യാർഥികൾക്കായി രണ്ടു ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി തുക ജനുവരിയോടെ വിനിയോഗിച്ചാൽ പദ്ധതിക്കായി ഇനിയും തുക പഞ്ചായത്ത് അനുവദിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം പറഞ്ഞു. പിടിഎ പ്രസിഡന്റ് വി.ആർ. അജിത് കുമാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാ സുഭാഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ കെ.എസ്. ചന്ദ്രിക, സോബി ജോസഫ്, അമ്പിളി മായാത്മജൻ, മെംബർമാരായ നിഷ വി. നായർ, നിർമല മാർട്ടിൻ, എച്ച്എം ഇൻ ചാർജ് എ.യു. ആശ, അധ്യാപകരായ വി.ആർ. സിന്ധു, ടി.കെ. ഉഷ, ജസീലമോൾ, പിടിഎ ഭാരവാഹി അബ്ദുൾ കലാം തുടങ്ങിയവർ പ്രസംഗിച്ചു.