ചങ്ങനാശേരി: പാറേല്‍ മര്‍ത്ത്മറിയം ബസിലിക്കയില്‍ പരിശുദ്ധ കന്യകമാതാവിന്റെ അമലോത്ഭവ തിരുനാള്‍
29 മുതല്‍ ഡിസംബര്‍ 13വരെ ആഘോഷിക്കുമെന്ന് റെക്ടര്‍ മോണ്‍. മാത്യു ചങ്ങങ്കരി, പ്രൊക്യുറേറ്റര്‍ ഫാ. ആന്റണി മാളേക്കല്‍, വികാരി ജേക്കബ് വാരിക്കാട്ട് എന്നിവര്‍ അറിയിച്ചു.
29ന് ഡിസംബര്‍ ഏഴുവരെ തീയതികളില്‍ രാവിലെ 5.30, ഏഴ്, 12, വൈകുന്നേരം 4.30 സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന. ദിവസവും രാവിലെ 11ന് മധ്യസ്ഥപ്രാര്‍ഥന, വചനപ്രഘോഷണം, വൈകുന്നേരം ആറിന് ജപമാല പ്രദക്ഷിണം. രണ്ട്, മൂന്ന്, ആറ്, എട്ട് തീയതികളില്‍ രാവിലെ 9.30ന് വിശുദ്ധകുര്‍ബാന.
എട്ടിന് പ്രധാന തിരുനാള്‍
രാവിലെ 5.30ന് വിശുദ്ധകുര്‍ബാന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ഏഴിന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപത്തില്‍ സ്വര്‍ണക്കിരീടം അണിയിച്ചശേഷം വിശുദ്ധകുര്‍ബാന.
9.30ന് വിശുദ്ധകുര്‍ബാന ഫാ. ഡോ. കുര്യന് മൂലയില്‍. സന്ദേശം ഫാ. ജോസഫ് ചോരേട്ട്. 12ന് വിശുദ്ധകുര്‍ബാന ഫാ. ആന്റണി നെരയത്ത്. 2.30ന് വിശുദ്ധ കുര്‍ബാന ഫാ. സിന്‍ജോ തുണ്ടിയില്‍.
4.30ന് വിശുദ്ധകുര്‍ബാന സീറോമലബാര്‍ സഭ മേജര്‍ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ആറിന് കുരിശുംമൂട് കവലയിലേക്ക് പ്രദക്ഷിണം. കൊടിയിറക്ക്.
തിരുനാള്‍ 13ന്
ഒമ്പതുമുതല്‍ 13വരെ തീയതികളില്‍ രാവിലെ 5.30, ഏഴ്, 11, 4.30 വിശുദ്ധകുര്‍ബാന.
13ന് രാവിലെ 5.30, 7.15, 9.30, 11, 2.30, 4.30 വിശുദ്ധകുര്‍ബാന. ആറിന് റെയില്‍വേ മന്ദിരം ജംഗ്ഷനിലേക്ക് പ്രദക്ഷിണം.