Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Railway gate at Kuruppanthara destroyed

Kottayam

ടോ​റ​സ് ഇടി​ച്ച് കു​റു​പ്പ​ന്ത​റ റെ​യി​ല്‍​വേ ഗേ​റ്റ് ത​ക​ര്‍​ന്നു


കു​റു​പ്പു​ന്ത​റ: ടോ​റ​സ് ലോ​റി​യി​ടി​ച്ചു കു​റു​പ്പ​ന്ത​റ റെ​യി​ല്‍​വേ ഗേ​റ്റ് ത​ക​ര്‍​ന്നു. സം​ഭ​വ​ത്തത്തുട​ര്‍​ന്ന് വ​ഞ്ചി​നാ​ട് എ​ക്സ​പ്ര​സ് സി​ഗ്ന​ല്‍ ല​ഭി​ക്കാ​തെ കു​റു​പ്പ​ന്ത​റ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ ഔ​ട്ട​റി​ല്‍ നി​ര്‍​ത്തി​യി​ട്ടു. പി​ന്നീ​ട് സി​ഗ്ന​ല്‍ ല​ഭ്യ​മായി ട്രെ​യി​ന്‍ പു​റ​പ്പെ​ട്ടു. ക​ല്ല​റ-​കു​റു​പ്പ​ന്ത​റ റോ​ഡി​ല്‍ റെ​യി​ല്‍​വേ ഗേ​റ്റ് വ​ഴി​യു​ള്ള ഗ​താ​ഗ​തം ഉ​ച്ച​ക​ഴി​ഞ്ഞ് ഗേ​റ്റ് ന​ന്നാ​ക്കു​ന്ന​തു​വ​രെ ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. ചേ​ര്‍​ത്ത​ല ഭാ​ഗ​ത്തു​നി​ന്ന് കു​റ​വി​ല​ങ്ങാ​ട്ടേ​ക്ക് മ​ണ്ണെ​ടു​ക്കാ​നാ​യി പോ​യ​താ​യി​രു​ന്നു ടോ​റ​സ് ലോ​റി. ക​ല്ല​റ ഭാ​ഗ​ത്തു​നി​ന്നും വ​രു​മ്പോ​ള്‍ പാ​ള​ത്തി​ന് മു​ന്നി​ലു​ള്ള ഗേ​റ്റി​ന്‍റെ ക്രോ​സ് ബാ​റാ​ണ് ലോ​റി​യി​ടി​ച്ച് ത​ക​ര്‍​ന്ന​ത്. ഇ​തു​ കാ​ര​ണം ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം നി​ല​ച്ചു. പൊ​ലി​സെ​ത്തി വാ​ഹ​ന​ങ്ങ​ള്‍ മ​റ്റു വ​ഴി​ക​ളി​ലൂ​ടെ തി​രി​ച്ചു​വി​ട്ടു.

 

Latest News

Corehub Up