മുണ്ടക്കയം: സാമ്പത്തിക സാക്ഷരതയിലും ഉപഭോക്തൃ സംരക്ഷണത്തിലും വിദ്യാർഥിനികൾക്ക് അവബോധം നൽകുന്നതിനായി പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളജിലെ ഫിനാൻഷ്യൽ ലിറ്ററസി ക്ലബിന്റെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം ഓഫീസിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശീലനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൊച്ചി ഡെപ്യൂട്ടി ജനറൽ മാനേജർ ജെ. ദിവ്യ ഉദ്ഘാടനം ചെയ്തു.
കോളജ് വൈസ് പ്രിൻസിപ്പൽ സുപർണ രാജു അധ്യക്ഷത വഹിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൊച്ചി മാനേജർ ധന്യ പോൾ, അസിസ്റ്റന്റ് മാനേജർ എൻ. രേഷ്മ, ഫിനാൻഷ്യൽ ലിറ്ററസി ക്ലബ് കോ-ഓർഡിനേറ്റർമാരായ ജിനു തോമസ്, മോനിഷ എം. മോഹനൻ, ടിജോമോൻ ജേക്കബ്, കിഷോർ ബേബി, അശ്വിനി ജയ്സി എന്നിവർ പ്രസംഗിച്ചു.