Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Exhibition

Kozhikode

സൗത്ത് ഇന്ത്യ ഫുട്‌വെയര്‍ എക്സ്പോ കോഴിക്കോട്ട്

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഫുട്‌വെയര്‍ വ്യാപാര-വ്യവസായ മേഖലയ്ക്ക് പുതിയ ഉണര്‍വേകാന്‍ കേരള റീട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്‍ (കെആര്‍എഫ്എ) സംഘടിപ്പിക്കുന്ന 'സൗത്ത് ഇന്ത്യ ഫുട്‌വെയര്‍ എക്സ്പോ 2026' നവംബര്‍ 21, 22 തീയതികളില്‍ കാലിക്കട്ട് ട്രേഡ് സെന്‍ററില്‍ നടക്കും.

ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരത്തിലധികം വ്യാപാരികളും വ്യവസായ പ്രമുഖരും സന്ദര്‍ശകരും മേളയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയമായ 250-ലധികം പ്രമുഖ ഫുട്‌വെയര്‍ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളും ഡിസൈനുകളും വിപണിയിലെ നൂതന ട്രെന്‍ഡുകളും മേളയില്‍ പരിചയപ്പെടുത്തും. പുതിയ മോഡലുകളുടെയും സാങ്കേതികവിദ്യകളുടെയും ലോഞ്ചിംഗും എക്സ്പോയുടെ ഭാഗമായി നടക്കും.

ഫുട്‌വെയര്‍ വ്യാപാര മേഖലയിലെ പുതിയ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക സെഷനുകളും സംവാദങ്ങളും ഒരുക്കിയിട്ടുണ്ട്. വ്യാപാര-വ്യവസായ രംഗത്തെ 30-ലധികം പ്രമുഖ പ്രഭാഷകരും നൂറിലധികം വ്യവസായ വിദഗ്ധരും വിവിധ സെഷനുകളില്‍ പങ്കെടുക്കും.

21ന് രാവിലെ 11ന് പി.കെ. കുഞ്ഞാലിക്കുട്ടി എക്‌സ്‌പോയും ഉച്ചക്ക് 12ന് വ്യാപാരി കണ്‍വെന്‍ഷന്‍ എം.കെ. രാഘവന്‍ എംപിയും ഉദ്ഘാടനം ചെയ്യും.

Latest News

Corehub Up