Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Inspections

Kozhikode

ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ പ​രി​ശോ​ധ​ന;

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ല്‍ ഹോ​ട്ട​ലു​ക​ളി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നും ക​രി​മ്പ് ജ്യൂ​സ് കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി.മു​ത​ല​ക്കു​ള​ത്തെ മ​ല​ബാ​ര്‍ പാ​ല​സ് ഹോ​ട്ട​ല്‍, ബീ​ച്ചി​ലെ സീ​ക്വീ​ന്‍ ഹോ​ട്ട​ല്‍, ബീ​ച്ചി​ലെ കൂ​ള്‍ കെ​യി​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ​ഴ​കി​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യ​ത്‌ ഒ​രാ​ഴ്ച പ​ഴ​ക്ക​മു​ള്ള ചി​ക്ക​ന്‍, ഒ​രു മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മ​സാ​ല​ക്കൂ​ട്ട്, പ​ഴ​കി​യ ബീ​ഫ് മ​സാ​ല, വേ​വി​ച്ച ഗ്രീ​ന്‍​പീ​സ്, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

കൂ​ള്‍ കെ​യി​ന്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് മൂ​ന്ന് ബോ​ക്സ് പൂ​പ്പ​ല്‍ ഉ​ള്ള ക​രി​മ്പു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ടു​ക്ക​ള​യും പ​രി​സ​ര​വും വൃ​ത്തി​ഹീ​ന​മാ​യി ക​ണ്ടെ​ത്തി​യ സം​സം ഹോ​ട്ട​ലി​ന് (ബീ​ച്ച് റോ​ഡ് ) നോ​ട്ടീ​സ് ന​ല്‍​കി. മ​ലി​ന​ജ​ലം പൊ​തു ഓ​വു​ചാ​ലി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​താ​യി ക​ണ്ടെ​ത്തി​യ ന​ഹി​ദി മ​ന്തി (ബീ​ച്ച് റോ​ഡ് ) എ​ന്ന സ്ഥാ​പ​ന​ത്തി​നും നോ​ട്ടീ​സ് ന​ല്‍​കി.

ഹോ​ട്ട​ലു​ക​ളി​ല്‍ വൃ​ത്തി​ഹീ​ന​മാ​യ ഫ്രീ​സ​റു​ക​ളി​ല്‍ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​താ​യും അ​ടു​ക്ക​ള​യും പ​രി​സ​ര​വും വൃ​ത്തി​ഹീ​ന​മാ​യി കി​ട​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി. ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​തും മാ​ലി​ന്യ​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കാ​തെ പൊ​തു​ഓ​വു​ചാ​ലു​ക​ളി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​തും പ​രി​ശോ​ധ​ന​യി​ല്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു.

നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ക​യും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യു​മാ​ണ്. ഭ​ക്ഷ്യ​സു​ര​ക്ഷ​യും പൊ​തു​ജ​നാ​രോ​ഗ്യ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.​

പ​രി​ശോ​ധ​ന​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് കെ.​ദി​ലീ​പ് കു​മാ​ര്‍, സീ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​റി​ഷാ​ദ്, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ കെ.​രാ​ജേ​ഷ്, വി​ഷ്ണു പ്ര​സാ​ദ്, സോ​ണി​യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up