Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Inspections are needed at food distribution outlets.

Kozhikode

ഭ​ക്ഷ്യ​വി​ത​ര​ണ​ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന വേണം

കോ​ഴി​ക്കോ​ട് :ബീ​ച്ച് ഫു​ഡ് സ്ട്രീ​റ്റി​ലെ​യും കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന ഭ​ക്ഷ്യ​വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ക​യും സൂ​ക്ഷി​ക്കു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​ര​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ.

കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​നും ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​നു​മാ​ണ് ക​മ്മി​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പാ​ക്ക​ണം. ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ, പാ​ച​ക​ത്തി​നും സം​ഭ​ര​ണ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന രീ​തി, ശു​ദ്ധ​ജ​ല ല​ഭ്യ​ത, മാ​ലി​ന്യ സം​സ്ക​ര​ണം, ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രു​ടെ വ്യ​ക്തി​ശു​ചി​ത്വം എ​ന്നി​വ പ്ര​ത്യേ​ക​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​മ്മി​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

തു​റ​സാ​യ​തും വ്യ​ക്തി​ഹീ​ന​മാ​യ​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ക​യോ സൂ​ക്ഷി​ക്കു​ക​യോ വി​ൽ​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ത​ട​യ​ണം. ഭ​ക്ഷ​ണം മ​ലി​നീ​ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​കാ​ത്ത ത​ര​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്ക​ണം. ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​ര​മു​ള്ള ലൈ​സ​ൻ​സ്, ര​ജി​സ്ട്രേ​ഷ​ൻ മ​റ്റ് നി​ർ​ബ​ന്ധി​ത വ്യ​വ​സ്ഥ​ക​ൾ എ​ന്നി​വ പാ​ലി​ക്ക​ണം. ഭ​ക്ഷ്യ സു​ര​ക്ഷ​യ്ക്കും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നും ഭീ​ഷ​ണി​യാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മാ​നു​സൃ​ത പ​രി​ശോ​ധ​ന​യും തു​ട​ർ​ന​ട​പ​ടി​യും സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ഴി​ക്കോ​ട് മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്കും ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ​മാ​ർ​ക്കും ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദ്ദേ​ശം ന​ൽ​കി.

Latest News

Corehub Up