Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : proud achievement for Kappad

Kozhikode

കാ​പ്പാ​ടി​ന് വീ​ണ്ടും അ​ഭി​മാ​ന​നേ​ട്ടം; തു​ട​ർ​ച്ച​യാ​യി ഏ​ഴാം ത​വ​ണ​യും ബ്ലൂ ​ഫ്ലാ​ഗ് അം​ഗീ​കാ​രം

കൊ​യി​ലാ​ണ്ടി:​അ​ന്താ​രാ​ഷ്ട്ര പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ​ക്കു ന​ൽ​കി​വ​രു​ന്ന 'ബ്ലൂ ​ഫ്ലാ​ഗ്' അം​ഗീ​കാ​രം കാ​പ്പാ​ട് ബീ​ച്ച് ഏ​ഴാം ത​വ​ണ​യും നി​ല​നി​ർ​ത്തി. ജി​ല്ലാ ക​ള​ക്ട​റും ഡി​ടി​പി​സി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി ബ്ലൂ ​ഫ്ലാ​ഗ് ഇ​ന്ത്യ നാ​ഷ​ണ​ൽ ഓ​പ​റേ​റ്റ​ർ ശ്രീ​ജി കു​റു​പ്പി​ൽ നി​ന്ന് 2026-27 സീ​സ​ണി​ലേ​ക്കു​ള്ള ബ്ലൂ ​ഫ്ലാ​ഗ് പ​താ​ക ഏ​റ്റു​വാ​ങ്ങി.

അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ഏ​ഴാം ത​വ​ണ​യും കാ​പ്പാ​ട് ബീ​ച്ചി​ന് നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്.​ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള അ​ഞ്ചം​ഗ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും പ​ങ്കെ​ടു​ത്തു.

ശ്രീ​ല​ങ്ക​യി​ൽ ബ്ലൂ ​ഫ്ലാ​ഗ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, കാ​പ്പാ​ട് ബീ​ച്ചി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ, ശു​ചി​ത്വ പ​രി​പാ​ല​നം, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, പ്ര​വ​ർ​ത്ത​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ന്നി​വ നേ​രി​ട്ട് പ​ഠി​ക്കു​ന്ന​തി​നാ​യാ​ണ് സം​ഘം എ​ത്തി​യ​ത്.​ച​ട​ങ്ങി​ൽ ഡി​ടി​പി​സി സെ​ക്ര​ട്ട​റി (ഇ​ൻ ചാ​ർ​ജ്) പ്ര​ദീ​പ് ച​ന്ദ്ര​ൻ, ഡെ​സ്റ്റി​നേ​ഷ​ൻ മാ​നേ​ജ​ർ കെ.​കെ. അ​ശ്വി​ൻ, ബീ​ച്ച് മാ​നേ​ജ​ർ ഗി​രീ​ഷ് ബാ​ബു, സൂ​പ്പ​ർ​വൈ​സ​ർ നി​തി​ൻ ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up