Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Inauguration of Nilambur Bypass

Malappuram

നി​ല​ന്പൂ​ർ ബൈ​പാ​സ് നി​ർ​മാ​ണോ​ദ്ഘാ​ട​നം നാളെ ​മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും

മ​ല​പ്പു​റം: മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി ജ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്ന നി​ല​ന്പൂ​ർ ബൈ​പാ​സി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നാളെ ​രാ​വി​ലെ 11ന് ​മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കും. കെഎ​ൻ​ജി (കോ​ഴി​ക്കോ​ട് -നി​ല​ന്പൂ​ർ- ഗൂ​ഡ​ല്ലൂ​ർ) അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ ജ്യോ​തി​പ്പ​ടി മു​ത​ൽ വെ​ളി​യം​തോ​ട് വ​രെ ആ​റ് കി​ലോ​മീ​റ്റ​റാ​ണ് ബൈ​പാ​സി​ന്‍റെ ദൈ​ർ​ഘ്യം.
ര​ണ്ട​റ്റ​ങ്ങ​ളി​ൽ 35മീ​റ്റ​ർ വീ​തി​യി​ൽ നാ​ലു​വ​രി പാ​ത​യാ​യി ദേ​ശീ​യ​പാ​ത നി​ല​വാ​ര​ത്തി​ലാ​ണ് റോ​ഡ് വ​രി​ക.

നി​ല​ന്പൂ​ർ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യ ബൈ​പാ​സി​ന് 1996ൽ ​ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് നി​ല​ന്പൂ​രി​ന്‍റെ എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യി​രു​ന്ന​പ്പോ​ഴാ​ണ് ശ്ര​മം തു​ട​ങ്ങി​യ​ത്. ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2013ൽ ​ഒ​ന്നാം​ഘ​ട്ട ഭൂ​മി​യേ​റ്റെ​ടു​ക്ക​ലി​ന് 14 കോ​ടി രൂ​പ​യും റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 21 കോ​ടി​യും അ​ട​ക്കം 35 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.

തു​ട​ർ​ന്ന് ജ്യോ​തി​പ്പ​ടി മു​ത​ൽ ച​ക്കാ​ല​ക്കു​ത്ത് വ​രെ ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഭൂ​മി ഏ​റ്റെ​ടു​ത്തു. 2016ൽ ​പ​ണി തു​ട​ങ്ങി. 1860 മീ​റ്റ​ർ റോ​ഡ് മ​ണ്ണി​ട്ടു​യ​ർ​ത്തി റോ​ഡ് ഫോ​ർ​മേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ചു. ഇ​ട​തു സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ നി​ർ​മാ​ണം നി​ല​ച്ചു. പി​ന്നീ​ട് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ​യാ​യ​തോ​ടെ​യാ​ണ് ബൈ​പാ​സി​ന് പു​തു​ജീ​വ​ൻ ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യും പി.​കെ. ബ​ഷീ​ർ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​മാ​യതോ​ടെ നി​ല​ന്പൂ​ർ ബൈ​പാ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​യി.

ബൈ​പാ​സി​ന്‍റെ ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ആ​ശ്വാ​സ​മാ​കും. അ​മ​ര​ന്പ​ലം, ക​രു​ളാ​യി, മൂ​ത്തേ​ടം, കാ​ളി​കാ​വ് ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ബൈ​പാ​സ് റോ​ഡി​ലൂ​ടെ ച​ക്കാ​ല​ക്കു​ത്ത് വ​ഴി എ​ളു​പ്പ​ത്തി​ൽ പോ​കാ​നാ​കും.
ച​ട​ങ്ങി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ, മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും.വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​എ. ക​രീം, സി.​എ​ച്ച്.​ ഇ​ഖ്ബാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up