നിലന്പൂർ: നിലന്പൂർ ബൈപാസ് നിർമാണോദ്ഘാടനം ഇന്ന് രാവിലെ 11ന് ജ്യോതിപ്പടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അധ്യക്ഷത വഹിക്കും. റവന്യു മന്ത്രി എ.പി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. പി.വി. അബ്ദുൾ വഹാബ് എംപി, ആര്യാടൻ ഷൗക്കത്ത് എംഎൽഎ അടക്കമുള്ളവർ പങ്കെടുക്കും.
രണ്ട് വർഷംകൊണ്ട് മൂന്ന് റീച്ചുകളും പൂർത്തീകരിച്ച് ബൈപാസ് ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ പറഞ്ഞു.