ചോലനായ്ക്കരുടെ ദുരിതജീവിതം നേരിട്ടറിഞ്ഞ് പട്ടികജാതി-വർഗ കമ്മീഷൻ
നിലമ്പൂർ: ഏഷ്യയിലെ ഗുഹാമനുഷ്യരായ ചോലനായ്ക്ക വിഭാഗങ്ങൾ നേരിടുന്ന ജീവിതപ്രശ്നങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും നേരിട്ട് മനസിലാക്കുന്നതിനായി പട്ടികജാതി-വർഗ കമ്മീഷൻ പ്രദേശം സന്ദർശിച്ചു.
കമ്മീഷൻ ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ, അംഗങ്ങളായ അഡ്വ. സേതു നാരായണൻ, ടി. കെ. വാസു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനായി പ്രത്യേക കേന്ദ്രങ്ങളിലേക്ക് വിളിച്ചുവരുത്തുന്നത് ആദിവാസി കുടുംബങ്ങൾക്ക് വലിയ പ്രയാസമുണ്ടാക്കുന്നുവെന്ന പരാതി പത്രവാർത്തയിലൂടെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്നായിരുന്നു സന്ദർശനം. 11 കുടുംബങ്ങളെ നേരിൽകണ്ട് അവരുടെ പ്രശ്നങ്ങൾ മനസിലാക്കി.
പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരമായ ജീവിതസാഹചര്യങ്ങളാണ് പ്രദേശത്ത് നേരിട്ട് കാണാൻ കഴിഞ്ഞതെന്ന് കമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞു.ചോലനായ്ക്ക വിഭാഗങ്ങളുടെ പ്രധാന പ്രശ്നങ്ങളിലൊന്ന് ഭവനസൗകര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റോഡരികിൽ വീടുകൾ നിർമിച്ച് താമസസൗകര്യം ഒരുക്കണമെന്ന ആവശ്യമാണ് കുടുംബങ്ങൾ പ്രധാനമായും ഉന്നയിച്ചത്. കൃഷിഭൂമിയായി മാത്രം ഭൂമി അനുവദിക്കുന്നത് അവരുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂമി അനുവദിക്കുന്നതിലും വീടുകൾ നിർമിക്കുന്നതിലും കാലതാമസമുണ്ടാകുന്നുണ്ട്.സന്ദർശനത്തിൽ മനസിലാക്കിയ പ്രശ്നങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തി സമഗ്ര റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും കമ്മീഷൻ പ്രതിനിധികൾ അറിയിച്ചു.