Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : The Guruvayur–Thirunavaya rail line project

Malappuram

ഗു​രു​വാ​യൂ​ർ-​തി​രു​നാ​വാ​യ റെ​യി​ൽ​പാ​ത​യ്ക്ക് വീ​ണ്ടും ചി​റ​കു​മു​ള​യ്ക്കു​ന്നു

പൊ​ന്നാ​നി: മ​ല​ബാ​റി​ന്‍റെ ദീ​ർ​ഘ​കാ​ല വി​ക​സ​ന സ്വ​പ്ന​ങ്ങ​ളി​ലൊ​ന്നാ​യ ഗു​രു​വാ​യൂ​ർ-​തി​രു​നാ​വാ​യ റെ​യി​ൽ​പാ​താ പ​ദ്ധ​തി​ക്ക് പു​തി​യ പ്ര​തീ​ക്ഷ. വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ ര​ണ്ടാ​ഴ്ച​യ്ക്ക​കം ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ന്നാ​നി എം​എ​ൽ​എ കെ.​പി. നൗ​ഷാ​ദ​ലി ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ യു. ​സു​ബ്ബ​റാ​വു​വു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് നി​ർ​ണാ​യ​ക​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യ​ത്. റെ​യി​ൽ​പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്‍റ്, ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ, സ്റ്റേ​ഷ​ൻ നി​ർ​മാ​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി.

പ​ദ്ധ​തി​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. 2026 ജ​നു​വ​രി​യി​ൽ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം പ​ദ്ധ​തി മ​ര​വി​പ്പി​ച്ച തീ​രു​മാ​നം പി​ൻ​വ​ലി​ച്ച​തോ​ടെ​യാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക​ടു​ക്കു​ന്ന​ത്.

ഗു​രു​വാ​യൂ​ർ, ചാ​വ​ക്കാ​ട്, പൊ​ന്നാ​നി മേ​ഖ​ല​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ത​ര​ത്തി​ലാ​ണ് പു​തി​യ റെ​യി​ൽ​പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ക​നോ​ലി ക​നാ​ലി​ന് സ​മാ​ന്ത​ര​മാ​യി റെ​യി​ൽ​പാ​ത നി​ർ​മി​ക്കാ​നാ​ണ് പ്രാ​ഥ​മി​ക ആ​ലോ​ച​ന. ഇ​ത്ത​ര​ത്തി​ൽ പാ​ത ക​ട​ന്നു​പോ​കു​ന്ന​തോ​ടെ പ​ര​മാ​വ​ധി ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്കാ​നും ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ മൂ​ല​മു​ള്ള പ്ര​യാ​സ​ങ്ങ​ൾ കു​റ​യ്ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പൊ​ന്നാ​നി​യി​ൽ പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും ഡി​പി​ആ​ർ ത​യാ​റാ​ക്കു​ക. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ പൊ​ന്നാ​നി​യു​ടെ ഗ​താ​ഗ​ത-​വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ങ്ങും. നി​ല​വി​ൽ റെ​യി​ൽ ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളി​ൽ​നി​ന്ന് ഏ​റെ​ക്കു​റെ അ​ക​ന്നു​നി​ൽ​ക്കു​ന്ന പൊ​ന്നാ​നി​ക്കും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ദേ​ശീ​യ റെ​യി​ൽ ശൃം​ഖ​ല​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ക.

പ​ദ്ധ​തി​ക്കാ​യി ഏ​ക​ദേ​ശം 39 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. എ​ന്നാ​ൽ, ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി അ​ലൈ​ൻ​മെ​ന്‍റ് നി​ശ്ച​യി​ക്കു​ന്ന​തി​ലൂ​ടെ സാ​മൂ​ഹി​ക ആ​ഘാ​ത​വും ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ങ്കീ​ർ​ണ​ത​ക​ളും കു​റ​യ്ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഗു​രു​വാ​യൂ​ർ-​തി​രു​നാ​വാ​യ റെ​യി​ൽ​പാ​ത യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു റെ​യി​ൽ യാ​ത്ര​യി​ൽ ഏ​ക​ദേ​ശം 60 കി​ലോ​മീ​റ്റ​ർ ദൂ​രം ലാ​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​തു​വ​ഴി യാ​ത്രാ​സ​മ​യം കു​റ​യു​ന്ന​തി​നൊ​പ്പം മ​ല​ബാ​റി​ലെ റെ​യി​ൽ ഗ​താ​ഗ​ത​ത്തി​നും പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കും. തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ഗു​രു​വാ​യൂ​ർ, തീ​ര​ദേ​ശ ന​ഗ​ര​മാ​യ പൊ​ന്നാ​നി, ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള തി​രു​നാ​വാ​യ എ​ന്നി​വ​യെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത വി​നോ​ദ​സ​ഞ്ചാ​ര-​വാ​ണി​ജ്യ മേ​ഖ​ല​ക​ൾ​ക്കും വ​ലി​യ ഉ​ണ​ർ​വ് ന​ൽ​കും. പ​ദ്ധ​തി​യു​ടെ ഡി​പി​ആ​ർ ത​യാ​റാ​ക്കി ഗ​വ​ൺ​മെ​ന്‍റി​ന് സ​മ​ർ​പ്പി​ക്കു​ന്ന​തോ​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ വ്യ​ക്ത​ത​യു​ണ്ടാ​കും. പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ഗു​രു​വാ​യൂ​ർ-​തി​രു​നാ​വാ​യ റെ​യി​ൽ​പാ​താ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പൊ​ന്നാ​നി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ.

Latest News

Corehub Up