Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Wandoor Bypass Project

Malappuram

വ​ണ്ടൂ​ര്‍ ബൈ​പ്പാ​സ് പ​ദ്ധ​തി: ടോ​പ്പോ​ഗ്രാ​ഫി​ക് സ​ര്‍​വേ​യ്ക്ക് തു​ട​ക്കം

വ​ണ്ടൂ​ര്‍: നി​ല​മ്പൂ​ര്‍-​കാ​ളി​കാ​വ് റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന വ​ണ്ടൂ​ര്‍ ബൈ​പ്പാ​സ് പ​ദ്ധ​തി​യു​ടെ ടോ​പ്പോ​ഗ്രാ​ഫി​ക് സ​ര്‍​വേ​യ്ക്ക് തു​ട​ക്ക​മാ​യി.

കാ​ളി​കാ​വ് റോ​ഡി​ല്‍ കൂ​രി​ക്കു​ണ്ട് ഹ​രി​ഹ​ര്‍ തി​യേ​റ്റ​റി​ന് സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച് നി​ല​മ്പൂ​ര്‍ റോ​ഡി​ലെ പു​ളി​ക്ക​ലി​ല്‍ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് ബൈ​പ്പാ​സ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വേ​ണ്ട നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ പ​ദ്ധ​തി​ക്കാ​യി അ​ഞ്ചു​കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. 24 മീ​റ്റ​ര്‍ വീ​തി​യി​ല്‍ നി​ര്‍​മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന പാ​ത​യ്ക്ക് ഏ​ക​ദേ​ശം ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ണ്ടാ​കും. ഇ​തി​നാ​യി ഏ​ഴേ​ക്ക​റി​ല​ധി​കം ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ വി​ഭാ​ഗ​മാ​ണ് സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. കോ​ഴി​ക്കോ​ട് നി​ന്നു​ള്ള സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്ഥ​ല​ത്തെ അ​ള​വെ​ടു​പ്പും മ​റ്റ് പ​രി​ശോ​ധ​ന​ക​ളും ന​ട​ക്കു​ന്ന​ത്. സ​ര്‍​വേ പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്ക് വേ​ഗം കൈ​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ സി.​എ​ച്ച്. അ​ബ്ദു​ല്‍ ഗ​ഫൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ സ്നേ​ഹ​പൂ​ര്‍​ണി​മ​യും സം​ഘ​വു​മാ​ണ് ന​ട​പ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷം​സു​ദ്ദീ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ടി. അ​ജ്മ​ല്‍ എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up