Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Aliyar water must be made available.

Palakkad

ചി​റ്റൂ​ർ മേഖലയി​ൽ 27ന് ​ഹ​ർ​ത്താ​ൽ

ചി​റ്റൂ​ർ: ആ​ളി​യാ​ർ ഡാ​മി​ൽ​നി​ന്ന് കേ​ര​ള​ത്തി​ന് അ​വ​കാ​ശ​പ്പെ​ട്ട വെ​ള്ളം വാ​ങ്ങി​യെ​ടു​ക്കാ​തെ ചി​റ്റൂ​ർ മ​ണ്ഡ​ല​ത്തേ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളെ​യും ക​ടു​ത്ത ജ​ല​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട​താ​യി ആ​രോ​പി​ച്ച് 27ന് ​ചി​റ്റൂ​രി​ൽ ക​ർ​ഷ​ക ഹ​ർ​ത്താ​ൽ.

ക​ർ​ഷ​ക വി​ശാ​ല മു​ന്ന​ണി​യാ​ണ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ള്ള​ത്. ചി​റ്റൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം, മു​ത​ല​മ​ട, വ​ട​വ​ന്നൂ​ർ, പ​ല്ല​ശ​ന, പു​തു​ന​ഗ​രം, കൊ​ടു​വാ​യൂ​ർ, കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഹ​ർ​ത്താ​ൽ.

ഇ​ന്ന​ലെ എ​ൽ​ഡി​എ​ഫ് ചി​റ്റൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ക​ർ​ഷ​ക​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പ​റ​മ്പി​ക്കുളം ഗ്രൂ​പ്പ് ഡാ​മി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മു​ണ്ടാ​യി​ട്ടും കൃ​ത്രി​മ​ക്ഷാ​മം സൃ​ഷ്ടി​ക്കു​ന്ന ത​മി​ഴ്നാ​ടി​നൊ​പ്പം​നി​ന്ന് ക​ർ​ഷ​ക​രെ​യും ചി​റ്റൂ​രി​ലെ ജ​ന​ങ്ങ​ളെ​യും വ​ഞ്ചി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും വെ​ള​ളം വാ​ങ്ങി​യെ​ടു​ക്കാ​ൻ താ​ത്പ​ര്യം കാ​ണി​ക്കാ​ത്ത ചി​റ്റൂ​ർ എം​എ​ൽ​എ​യു​ടെ​യും നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ൽ ന​ട​ത്തു​ന്ന​തെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.​ മു​ൻ​മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ. ​നാ​രാ​യ​ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി.

സി​പി​എം സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു, ഐ​എ​സ്ജെ​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​വി. മു​രു​ക​ദാ​സ്, എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ആ​ർ. ശി​വ​പ്ര​കാ​ശ്, പൊ​ൽ​പ്പു​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ്വാ​മി​നാ​ഥ​ൻ പ്ര​സം​ഗി​ച്ചു. വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​ർ​ഷ​ക​ർ, ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up