Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Deepika Colour India

Palakkad

ആ​വേ​ശ​ത്തി​മി​ർ​പ്പി​ൽ ദീ​പി​ക ക​ള​ർ ഇ​ന്ത്യ സ​മ്മാ​ന​ദാ​നം

പാ​ല​ക്കാ​ട്: ആ​വേ​ശ​വും അ​ഭി​മാ​ന​വും നി​റ​ഞ്ഞ വേ​ദി​യി​ൽ ദീ​പി​ക ക​ള​ർ ഇ​ന്ത്യ സീ​സ​ണ്‍- 5 പെ​യി​ന്‍റിം​ഗ് മ​ത്സ​ര ജേ​താ​ക്ക​ൾ സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

ക​ഠി​ന​പ്ര​യ​ത്ന​വും ചി​ന്താ​ശേ​ഷി​യും ചേ​ർ​ന്ന് ചാ​യ​ങ്ങ​ൾ ചാ​ലി​ച്ച് വി​ജ​യ​പീ​ഠ​മേ​റി​യ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മ​ത് അ​ഭി​മാ​ന​മു​ഹൂ​ർ​ത്ത​മാ​യി. ഒ​ല​വ​ക്കോ​ട് സെ​ന്‍റ് തോ​മ​സ് കോ​ണ്‍​വ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങ് ഒ​ളി​ന്പ്യ​നും അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ടി​ന്‍റു ലൂ​ക്ക ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭാ​വ​ന​യും ചി​ന്ത​യും ക​ട​ലാ​സു​ക​ളി​ലേ​ക്ക് പ​ക​ർ​ന്ന് മി​ക​ച്ച സൃ​ഷ്ടി​ക​ൾ സാ​ധ്യ​മാ​ക്കി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്ന​താ​യി ടി​ന്‍റു ലൂ​ക്ക പ​റ​ഞ്ഞു.

ഇ​നി​യും ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് വ​ള​രാ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്യ​ണ​മെ​ന്നും അ​വ​ർ കു​ട്ടി​ക​ളെ ഉ​പ​ദേ​ശി​ച്ചു.

പാ​ല​ക്കാ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ളും രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​റു​മാ​യ മോ​ണ്‍. ജീ​ജോ ചാ​ല​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​രോ വ്യ​ക്തി​ക്കും ത​ന്‍റേ​താ​യ ക​ഴി​വു​ണ്ടെ​ന്നും വെ​ള്ള​വും വ​ള​വും ന​ൽ​കി​യാ​ൽ അ​ത് സ​മൃ​ദ്ധ​മാ​യ ഫ​ലം പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും മോ​ണ്‍. ചാ​ല​യ്ക്ക​ൽ പ​റ​ഞ്ഞു. പ​ര​സ്പ​രം വ​ള​ർ​ത്തി​യും വ​ള​ർ​ന്നും ഒ​രു​മി​ച്ച് മു​ന്നേ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളെ ആ​ഹ്വാ​നം ചെ​യ്തു.

കെ​ജി, എ​ൽ​പി, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ സ​മ്മാ​നം നേ​ടി​യ​വ​ർ മൊ​മ​ന്‍റോ​യും മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ശി​ഷ്ടാ​തി​ഥി​ക​ളി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി. കൂ​ടാ​തെ മ​ത്സ​ര​ത്തി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച സ്കൂ​ളു​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ദീ​പി​ക കോ- ​ഓ​ർ​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​ർ ഫാ. ​അ​നൂ​പ് കോ​ലം​ക​ണ്ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​നോ​ദ്കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലീ​മ റോ​സ് സി​എ​ച്ച്എ​ഫ് സ്വാ​ഗ​ത​വും ദീ​പി​ക സീ​നി​യ​ർ ഏ​രി​യ മാ​നേ​ജ​ർ സ​ന​ൽ ആ​ന്‍റോ ന​ന്ദി​യും പ​റ​ഞ്ഞു.

ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ കെ.​എ​ൽ. ഡേ​വി​സ്, ഏ​രി​യ മാ​നേ​ജ​ർ ബെ​ന്നി ജോ​സ​ഫ്, ബി​സി​ന​സ് മാ​നേ​ജ​ർ മാ​ർ​ക്ക​റ്റിം​ഗ് എം. ​വി​നോ​ദ് കു​മാ​ർ, പ്രോ​ഗ്രാം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ജെ​സ്നി പീ​യൂ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up