വടക്കഞ്ചേരി: ഷാഫി പറമ്പിലിനെ അനുകൂലിച്ച് വടക്കഞ്ചേരിയിൽ ഫ്ലക്സുകൾ ഉയർന്നു. നോവിച്ചാൽ നോക്കിയിരിക്കില്ല.പാലക്കാടിന്റെ ഹൃദയത്തിലാണ് ഷാഫി എന്നെഴുതിയ ഫ്ലക്സുകളാണ് കോൺഗ്രസ് പ്രവർത്തകർ എന്ന പേരിൽ വടക്കഞ്ചേരിയിൽ ഉയർത്തിട്ടുള്ളത്. വണ്ടാഴിയിൽനിന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് നെല്ലിക്കത്തളം വയ്ക്കാൻ നെല്ലിക്ക അയച്ചു കൊടുത്തിട്ടുള്ളത്.
സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ വിയർപ്പാണ് നിങ്ങളുടെ എംപി സ്ഥാനം. അതു മറക്കേണ്ട. ഷാഫി പറമ്പിലിന്റെ ജനപിന്തുണകണ്ട് നിങ്ങൾക്ക് മാനസികനില തെറ്റിയതാണ്. അതിനാൽ ദിവസവും മൂന്നുനേരം തലയിൽ നെല്ലിക്കാത്തളം വയ്ക്കണമെന്നാണ് നെല്ലിക്കയോടൊപ്പമുള്ള കത്തിൽ പറയുന്നത്.