Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Infant deaths in Attappadi:

Palakkad

അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണം: ര​ക്ഷി​താ​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ​ജോ​ലി ന​ൽ​ക​ണ​മെ​ന്നു

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി 21 പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ നി​യ​മ​സ​ഭ​യു​ടെ പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ സ​മി​തി​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച് ആ​ദി​വാ​സി സം​ഘ​ട​ന​യാ​യ ത​മ്പ്.

2021 ഡി​സം​ബ​ർ 28ന് ​ത​മ്പ് ന​ൽ​കി​യ പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ ഇ​പ്പോ​ഴും പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ തു​ട​രു​ക​യാ​ണെ​ന്ന് സ​മി​തി​യെ ബോ​ധി​പ്പി​ച്ചു. ഈ ​വ​ർ​ഷം ന​ട​ന്ന ശി​ശു​മ​ര​ണ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ത​മ്പ് ആ​വ​ശ്യ​പ്പെ​ട്ടു.

മ​രി​ച്ച കു​ട്ടി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് വാ​സ​യോ​ഗ്യ​മാ​യ വീ​ട് സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലാ​ത്ത​വ​ർ​ക്ക് അ​ഞ്ചേ​ക്ക​ർ ഭൂ​മി, അ​ഞ്ചു​ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ബി​രു​ദാ​ന​ന്ത​ര ബി​രു​ദ യോ​ഗ്യ​ത​യു​ള്ള ര​ക്ഷി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് സ​ർ​ക്കാ​ർ​ജോ​ലി എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ​മി​തി​ക്കു മു​ന്നി​ൽ ഉ​ന്ന​യി​ച്ചു.

കൂ​ടാ​തെ ഗ​ർ​ഭി​ണി​ക​ൾ​ക്കും ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും അ​ട്ട​പ്പാ​ടി​യി​ൽ​ത​ന്നെ ചി​കി​ത്സ​യും സ്കാ​നിം​ഗ് സം​വി​ധാ​ന​വും ഉ​റ​പ്പാ​ക്കു​ക, ഐ​ടി​ഡി​പി ഓ​ഫീ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ഡെ​സ്ക് ആ​രം​ഭി​ക്കു​ക, ആ​ദി​വാ​സി ഭാ​ഷ​യി​ൽ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളെ​യും നി​യ​മ​ങ്ങ​ളെ​യും കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ​തി​ക്കു മു​മ്പി​ൽ സ​മ​ർ​പ്പി​ച്ചു. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ശാ​സ്ത്രീ​യ പ​ഠ​ന​ത്തോ​ടൊ​പ്പം സൂ​ക്ഷ്മ​ത​ല സാ​മൂ​ഹ്യ പ​ഠ​ന​വും ന​ട​ത്ത​ണ​മെ​ന്നും ത​മ്പ് ആ​വ​ശ്യ​പ്പെ​ട്ടു. ത​മ്പ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ക​ൺ​വീ​ന​ർ കെ. ​രാ​മു, വി​നി​ൽ​കു​മാ​ർ ത​റ​യി​ൽ, രേ​വ​തി ഉ​ദ​യ​കു​മാ​ർ, മ​ഞ്ജു പാ​ട്ടി​മാ​ളം എ​ന്നി​വ​ർ സ​മി​തി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​യി.

Latest News

Corehub Up