വടക്കഞ്ചേരി: യുഡിഎഫ് സർക്കാരിന്റെ അഴിമതിക്കും വികസനവിരുദ്ധ ജനദ്രോഹ നടപടികൾക്കുമെതിരേ എൽഡിഎഫ് തരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരി മന്ദമൈതാനിയിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മണ്ഡലം ചെയർമാൻ പി.എം. അലി അധ്യക്ഷത വഹിച്ചു.
മണ്ഡലം കൺവീനർ ടി. കണ്ണൻ, സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. കണ്ണൻ, പി.പി. സുമോദ് എംഎൽഎ, സി.കെ. ചാമുണ്ണി, കെ.എൻ. സുകുമാരൻ, എ. അനിതാനന്ദൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വാസുദേവൻ തെന്നിലാപുരം, കേരള കോൺഗ്രസ്- എം ജില്ലാ ജനറൽ സെക്രട്ടറി തോമസ് ജോൺ കാരുവള്ളിൽ, എൻസിപി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എസ്. ബഷീർ, സിഎസ്പി ജില്ലാ ജനറൽ സെക്രട്ടറി എ. സലീംകുട്ടി, കേരള കോൺഗ്രസ്- ബി ജില്ലാ വൈസ് പ്രസിഡന്റ് എം.വി. രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.