മണ്ണാർക്കാട്: ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ബിആർസി മണ്ണാർക്കാട് നടപ്പിലാക്കുന്ന വിവിധ പരിപാടികൾക്ക് "ഒരു കുട്ടി ഒരു ചെടി' പദ്ധതിയിലൂടെ തുടക്കമായി.
ഡിബിഎച്ച്എസ്എസ് തച്ചമ്പാറയിലെ ആറാംക്ലാസ് വിദ്യാർഥിനി സുൽത്താന പർവീണിന്റെ വീട്ടിൽ തൈ നട്ടുകൊണ്ട് കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കാഞ്ഞിരപ്പുഴ പഞ്ചായത്ത് മെംബർ മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ സലീം നാലകത്ത് സ്വാഗതം പറഞ്ഞു. ഡിബിഎച്ച്എസ് തച്ചമ്പാറ പ്രധാനധ്യാപകൻ പ്രസാദ്, അധ്യാപകനായ സച്ചിൻ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ കെ. ഷീജ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ലത പത്മിനി, പി. രമ്യ, കെ. ഉഷ തുടങ്ങിയവർ പങ്കെടുത്തു.