അഗളി: അട്ടപ്പാടിയിൽ വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ. കള്ളമല പൂളക്കുന്ന് ചരളംകുന്നേൽ വീട്ടിൽ ഷാജി (56) ആണ് പിടിയിലായത്.
വിൽപനയ്ക്കായി ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വന്ന 12.5 ലിറ്റർ പോണ്ടിച്ചേരി നിർമിതമദ്യം പിടിച്ചെടുത്തു. മദ്യവും പ്രതിയെയും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
പ്രതി കഴിഞ്ഞ വർഷവും 15.5 ലിറ്റർ അന്യസംസ്ഥാന മദ്യവും ഓട്ടോറിക്ഷയുമായി എക്സൈസ് പിടിയിലായിരുന്നു. റിമാൻഡിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. മണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡു ചെയ്തു.
ഇന്റലിജൻസ് ബ്യൂറോയിലെ എക്സൈസ് ഇൻസ്പെക്ടർ വിപിൻദാസ്, പ്രവന്റിവ് ഓഫീസർമാരായ ജിഷു ജോസഫ്, പ്രസാദ്, ഡ്രൈവർ ലൂക്കോസ്, അഗളി റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.കെ. ഷിബു, പ്രവന്റിവ് ഓഫീസർമാരായ ചന്ദ്രകുമാർ, ജോസ് പ്രകാശ്, വനിതാ ഓഫീസർ ആതിര, പ്രവന്റിവ് ഓഫീസർ ഡ്രൈവർ പ്രദീപ് എന്നിവർ പങ്കെടുത്തു.