ഇടയാറന്മുള: എഎംഎം എച്ച്എസ്എസ് ഇടയാറന്മുളയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരാട്ടങ്ങൾ ഇന്ന്. പെൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കോഴിക്കോട് പ്രൊവിഡൻസ് എച്ച്എസ്എസ്, പത്തനാപുരം മൗണ്ട് താബോർ എച്ച്എസ്എസിനെ നേരിടും. ആൺകുട്ടികളുടെ കിരീടപ്പോരാട്ടത്തിൽ കുന്നംകുളം ഗവ. മോഡൽ എച്ച്എസ്എസ്, മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസുമായി ഏറ്റുമുട്ടും.
നേരത്തേ നടന്ന പെൺകുട്ടികളുടെ സെമിഫൈനലിൽ ആലപ്പുഴ ജ്യോതിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിനെ (66-34) പരാജയപ്പെടുത്തിയാണ് കോഴിക്കോട് പ്രൊവിഡൻസ് ഫൈനലിലേക്ക് മുന്നേറിയത്.
ആൺകുട്ടികളുടെ സെമിയിൽ ചങ്ങനാശേരി എകെഎം പബ്ലിക് സ്കൂളിനെ ആധികാരികമായി (58-24) തകർത്താണ് കുന്നംകുളം ഗവ. മോഡൽ എച്ച്എസ്എസ് ഫൈനലിലെത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പെൺകുട്ടികളുടെ ഫൈനലും 4.15ന് ആൺകുട്ടികളുടെ ഫൈനലും നടക്കും.