Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Consecration

Pathanamthitta

ക​രി​കു​ളം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി കൂ​ദാ​ശ നാ​ളെ

റാ​ന്നി: ക​രി​കു​ളം സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക പു​തു​താ​യി നി​ർ​മി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ നാ​ളെ ന​ട​ക്കും. 2015 ജ​നു​വ​രി ആ​റി​ന് തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ ദേ​വാ​ല​യ​മാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് നാ​ളെ കൂ​ദാ​ശ ചെ​യ്യു​ന്ന​തെ​ന്ന് വി​കാ​രി ഫാ. ​ഗീ​വ​ർ​ഗീ​സ് ബ​ർ​സോ​മ ഒ​ഐ​സി പ​റ​ഞ്ഞു.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ, ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, കൂ​രി​യ ബി​ഷ​പ് ആ​ന്‍റ​ണി മാ​ർ സി​ൽ​വാ​നോ​സ് എ​ന്നി​വ​ർ​ക്കു സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് ദേ​വാ​ല​യ കൂ​ദാ​ശ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ​യും ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സി​ന്‍റെ​യും ബി​ഷ​പ് ആ​ന്‍റ​ണി മാ​ർ സി​ൽ​വാ​നോ​സി​ന്‍റെ​യും കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. തി​രു​വ​ല്ല അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ.​ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ, റാ​ന്നി മേ​ഖ​ലാ വി​കാ​രി ഫാ. ​മാ​ത്യു ത​ട​ത്തി​ൽ എ​ന്നി​വ​ര​ട​ക്കം വൈ​ദി​ക​രും സ​ന്യ​സ്ത​രും വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്കും.

തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ആ​ർ​ച്ച്ബി​ഷ​പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ഷ​പ് ആ​ന്‍റ​ണി മാ​ർ സി​ൽ​വാ​നോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്‌​ട്രീ​യ സാ​മൂ​ഹി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.പു​തു​താ​യി നി​ർ​മി​ച്ച ഗ്രോ​ട്ടോ​യു​ടെ​യും കൊ​ടി​മ​ര​ത്തി​ന്‍റെ​യും കൂ​ദാ​ശ 29നു ​രാ​വി​ലെ 7.45ന് ​ഡോ. തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് പു​തി​യ ദേ​വാ​ല​യ​ത്തി​ലെ പ്ര​ഥ​മ ദി​വ്യ​ബ​ലി അ​ർ​പ്പ​ണ​ത്തി​ന് ആ​ർ​ച്ച്ബി​ഷ​പ് മു​ഖ്യ​കാ​ർ​മി​ക​നാ​കും. കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​വും ഉ​ണ്ടാ​കും.

Latest News

Corehub Up