Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Foreign university campuses should be established in Kerala

Pathanamthitta

വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ന്പ​സു​ക​ൾ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​ക​ണം: ഡോ.​ ശ​ശി ത​രൂ​ർ


പ​ത്ത​നം​തി​ട്ട: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പൊ​ളി​ച്ചെ​ഴു​ത്ത് അ​നി​വാ​ര്യ​മെ​ന്നും വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ന്പ​സു​ക​ൾ കേ​ര​ള​ത്ത​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും ഡോ. ​ശ​ശി ത​രൂ​ർ എം​പി.

ആ​റ​ന്മു​ള എം​എ​ൽ​എ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ പൊ​തു​ജ​ന സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും വെ​ബ്സൈ​റ്റും അ​വ​ത​രി​പ്പി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ആ​വ​ശ്യ​മെ​ന്നും ശ​ശി ത​രൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
എം​എ​ൽ​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കു സു​താ​ര്യ​മാ​യി വെ​ബ്സൈ​റ്റി​ലൂ​ടെ കാ​ണാ​ൻ ക​ഴി​യ​ണ​മെ​ന്നും ആ​ന്മു​ള​യു​ടെ ഭാ​വി​ക്കു​വേ​ണ്ടി​യു​ള്ള ആ​ശ​യ​ങ്ങ​ൾ അ​റി​യി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
‌

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ധ്യാ​പ​ക​ർ​ക്ക് ഭീ​ഷ​ണി​യ​ല്ല. ഇ​ൻ​ഫ​ർ​മേ​ഷ​ൻ മാ​ത്ര​മാ​ണ് എ​ഐ വ​ഴി ല​ഭി​ക്കു​ന്ന​ത്. എ​ഐ​യു​ടെ വ​ര​വ് എ​ങ്ങ​നെ അ​റി​വി​നെ ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന് പ​ഠി​പ്പി​ക്കാ​ൻ അ​ധ്യാ​പ​ക​ർ ത​ന്നെ വേ​ണ​മെ​ന്നും ഡോ.​ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.

അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു അ​നി​ൽ, ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ, റോ​ജി പോ​ൾ ഡാ​നി​യേ​ൽ,ഡാ​നി​ഷ്.​പി.​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​മാ​യി തരൂർ സം​വ​ദി​ച്ചു

നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഡോ.​ശ​ശി ത​രൂ​ർ എം​പി കാ​തോ​ലി​ക്കേ​റ്റ് സ്കൂ​ളി​ലെ ഉ​ദ്ഘാ​ട​ന​വേ​ദി​യി​ൽ സം​വ​ദി​ച്ചു. വി​ദേ​ശ കു​ടി​യേ​റ്റം മു​ത​ൽ കേ​ര​ള​ത്തി​ലെ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളെ കു​റി​ച്ചു​ൾ​പ്പ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചോ​ദി​ക്കാ​നാ​യു​ണ്ടാ​യി​രു​ന്ന​ത്.

തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ കേ​ര​ള​ത്തി​ൽ കു​റ​വാ​ണെ​ന്നും ജി​ഡി​പി 0.8 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഗ​വേ​ഷ​ണ​ത്തി​നു ചെ​ല​വി​ടു​ന്ന​തെ​ന്നും ഗ​വേ​ഷ​ക​ർ​ക്ക് അ​വ​സ​രം കു​റ​വാ​ണെ​ന്നും ത​രൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദേ​ശ​ത്തെ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞു. യു​എ​സി​ൽ ഉ​ൾ​പ്പെ​ടെ പ​ഠി​ച്ചു ക​ഴി​ഞ്ഞ് തൊ​ഴി​ൽ ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​യി. കേ​ര​ള​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​രീ​തി മാ​റ​ണ​മെ​ന്നും നി​ക്ഷേ​പ​ക​ർ കൂ​ടു​ത​ലാ​യി വ​ര​ണ​മെ​ന്നും ത​രൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​റ​ന്മു​ള ക​ണ​ക്‌​ടു​മാ​യി എം​എ​ൽ​എ ഓ​ഫീ​സ്

പ​ത്ത​നം​തി​ട്ട: പ​രാ​തി​ക​ൾ അ​റി​യി​ക്കാ​ൻ പ​രാ​തി ര​ജി​സ്റ്റ​ർ മു​ത​ൽ പ്ര​വാ​സി ക​ണ​ക്‌‌​ട് വ​രെ​യു​ള്ള സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി കൊ​ണ്ടാ​ണ് കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി ഏ​ബ​ൽ റെ​നി അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ​യു​ടെ ഓ​ഫി​സി​നു​വേ​ണ്ടി വെ​ബ് സൈ​റ്റും മൊ​ബൈ​ൽ ആ​പ്പും വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ര​ക്ത​ദാ​നം, അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കും ബ​ന്ധ​പ്പെ​ടാ​ൻ പ്ര​ത്യേ​കം സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up