Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Janakeeya Munnetra Yatra

Pathanamthitta

പ്ലാ​ന്‍റേ​ഷ​ൻ ഭൂ​മി​യി​ൽ ശ​ബ​രി വി​മാ​ന​ത്താ​വ​ളം വേ​ണം; ജ​ന​കീ​യ മു​ന്നേ​റ്റ യാ​ത്ര ന​ട​ത്തി

അ​ടൂ​ർ: നി​ർ​ദി​ഷ്‌​ട ശ​ബ​രി വി​മാ​ന​ത്താ​വ​ളം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ലാ​ന്‍റേ​ഷ​ൻ റ​വ​ന്യു ഭൂ​മി​യി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ശ​ബ​രി വി​മാ​ന​ത്താ​വ​ള ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ലാ​ന്‍റേ​ഷ​ൻ മേ​ഖ​ല​യി​ലേ​ക്ക് ജ​ന​കീ​യ മു​ന്നേ​റ്റ യാ​ത്ര ന​ട​ത്തി. സി.​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ​യു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

പ്ലാ​ന്‍റേ​ഷ​ൻ മേ​ഖ​ല​യി​ലെ ഭൂ​മി​യി​ൽ വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. ആ​രെ​യും കു​ടി​യൊ​ഴി​പ്പി​ക്കേ​ണ്ട​തി​ല്ലാ​ത്ത​തും പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത​തു​മാ​യ പ്ര​ദേ​ശ​മാ​ണി​ത്. പ്ര​വാ​സി​ക​ൾ കൂ​ടു​ത​ലു​ള്ള​തും നി​ര​വ​ധി ടൗ​ൺ​ഷി​പ്പു​ക​ളു​ള്ള​തു​മാ​യ പ​ത്ത​നം​തി​ട്ട തീ​ർ​ഥാ​ട​ന ജി​ല്ല കൂ​ടി​യാ​ണ്. നി​യ​മ​ക്കു​രു​ക്കു​ക​ളി​ല്ലാ​ത്ത ഭൂ​മി​യാ​യ​തി​നാ​ൽ സ​ർ​ക്കാ​രി​ന് സാ​മ്പ​ത്തി​ക ന​ഷ്‌​ട​മു​ണ്ടാ​കി​ല്ലെ​ന്നും വ​ന്യ​ജീ​വി​ക​ൾ​ക്ക് ദോ​ഷം സം​ഭ​വി​ക്കാ​ത്ത ഭൂ​മി പ​ദ്ധ​തി​ക്കാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.

ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ടു​മ​ൺ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ജി. ഗീ​താ​ദേ​വി, ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ. ല​ത്തീ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സു​രേ​ഷ് കു​ഴി​വേ​ലി​ൽ, ഡി​സി​സി സെ​ക്ര​ട്ട​റി ബി​ജു വ​ർ​ഗീ​സ്, പ​ന്ത​ളം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ക്ക​റി​യ വ​ർ​ഗീ​സ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​വി​ജ​യ​ൻ നാ​യ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഐ​ക്ക​ര ഉ​ണ്ണി​കൃ​ഷ്ണ​ൻ, ലി​സി ലാ​ൽ​ജി, മോ​ഹ​ൻ​കു​മാ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ജി. ​അ​നി​ൽ​കു​മാ​ർ, ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ൺ​സ​ൺ കു​ള​ത്തും​ക​രോ​ട്ട്, ആ​ർ. പ​ത്മ​കു​മാ​ർ, ടി. ​തു​ള​സീ​ധ​ര​ൻ, വി.​കെ. സ്റ്റാ​ൻ​ലി, വി​നോ​ദ് വാ​സു​ക്കു​റു​പ്പ്, ഗോ​പി​നാ​ഥ പി​ള്ള, മ​ണി വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up