Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Pulse Polio drops distribution

Pathanamthitta

പ​ള്‍​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍


പ​ത്ത​നം​തി​ട്ട: പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ല്‍ നി​ര്‍​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ല്‍​വി​യ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ.​ജെ. മ​ണി​ക​ണ്ഠ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ജി​നു ജി. ​തോ​മ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
അ​ഞ്ചു വ​യ​സി​ല്‍ താ​ഴെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ളി​യോ ബൂ​ത്തു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. ബൂ​ത്തു​ക​ളി​ലെ​ത്തി മ​രു​ന്നു​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത കു​ട്ടി​ക​ളെ തേ​ടി ഇ​ന്നും നാ​ളെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കും.
വാ​ര്‍​ഡ് മെം​ബ​ര്‍ മൃ​ദു​ല റോ​യ്, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി റെ​സി​ഡ​ന്‍റ് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​സു​ജി​ത്ത് കു​മാ​ര്‍, ജി​ല്ലാ ഡെ​പ്യൂ​ട്ടി എ​ജു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫി​സ​ര്‍​മാ​രാ​യ ആ​ര്‍. ദീ​പ, എം. ​പി. ബി​ജു കു​മാ​ര്‍, ജി​ല്ലാ എം​സി​എ​ച്ച് ഓ​ഫി​സ​ര്‍ സി.​എ. അ​നി​ല​കു​മാ​രി, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​മ്മ​മാ​ര്‍, പൊ​തു​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up