Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Young man dies

Pathanamthitta

ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു


കോ​ന്നി: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. നി​വി​ന്‍ (22) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ രാ​വി​ലെ 10:30നാ​ണ് അ​പ​ക​ടം. കോ​ന്നി​യി​ല്‍‌​നി​ന്ന് ത​ണ്ണി​ത്തോ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ എ​ലി​മു​ള്ളും​പ്ലാ​ക്ക​ല്‍ പേ​രു​വാ​ലി ഇ​റ​ക്കം ഇ​റ​ങ്ങു​മ്പോ​ഴാ​ണ് ബൈ​ക്ക് സ​മീ​പ​ത്തെ തേ​ക്കു​മ​ര​ത്തി​ല്‍ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബൈ​ക്കി​ന്‍റെ ക്രാ​ഷ് ഗാ​ര്‍​ഡ് മ​ര​ത്തി​ലേ​ക്കു തു​ള​ച്ചു​ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കോ​ന്നി​യി​ലേ​ക്ക് എ​ത്തി​യ ഏ​ക​ദേ​ശം മു​പ്പ​തോ​ളം അം​ഗ​ങ്ങ​ളു​ള്ള റൈ​ഡേ​ഴ്സ് സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു നി​വി​ന്‍. അ​പ​ക​ട​ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ആം​ബു​ല​ന്‍​സ് എ​ത്തി​ച്ചു പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. മ​രി​ച്ച നി​വി​ന്‍റെ മൃ​ത​ദേ​ഹം കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Latest News

Corehub Up