Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Chandalabhikshuki Unveiling

Thiruvananthapuram

ച​ണ്ഡാ​ല​ഭി​ക്ഷു​കി ശി​ല്‍​പ്പം അ​നാ​ച്ഛാ​ദ​നം 25ന്


​നെ​യ്യാ​റ്റി​ന്‍​ക​ര: അ​രു​വി​പ്പു​റ​ത്ത് മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ പ്ര​ശ​സ്ത​മാ​യ ച​ണ്ഡാ​ല​ഭി​ക്ഷു​കി കാ​വ്യം ശി​ല്‍​പ്പ​മാകുന്നു. ച​ണ്ഡാ​ല​ഭി​ക്ഷു​കി ബു​ദ്ധ​സ​ന്യാ​സി​ക്ക് കി​ണ​റി​ല്‍നി​ന്നു പാ​ള​യി​ല്‍ വെ​ള്ളം കോ​രി കു​ടി​ക്കാ​ന്‍ ന​ല്‍​കു​ന്ന രം​ഗ​മാ​ണ് ശി​ല്‍​പ്പ​മാ​യി ആ​വി​ഷ്ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഗു​രു​ശി​ഷ്യ​നാ​യ കു​മാ​ര​നാ​ശാ​ന്‍ അ​രു​വി​പ്പു​റം മ​ഠ​ത്തി​ല്‍ താ​മ​സി​ച്ചി​രു​ന്ന മു​റി​ക്കുപു​റ​ത്തെ വ​ഴി​ക്കി​ണ​റി​ന​രി​കി​ലാ​ണ് ശി​ല്‍​പ്പം നിർമിച്ചിരിക്കുന്നത്. പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​രാ​യ ഷ​മ്മി​കു​മാ​ര്‍ പൂ​വ​ച്ച​ലും ആ​ർ​ട്ടി​സ്റ്റ് ശ്രീ​ഹ​ർ​ഷ​നു​മാ​ണ് ശി​ല്‍​പ്പി​ക​ള്‍. മ​ഠം സെ​ക്ര​ട്ട​റി സ്വാ​മി സാ​ന്ദ്രാ​ന​ന്ദ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം മു​ണ്ട​ക്ക​യം സ്വ​ദേ​ശി ഡോ. ​അ​നി​യ​നാ​ണ് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ല്‍​കി​യ​ത്. 25ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ശി​ല്‍​പ്പം അ​നാ​ച്ഛാ​ദ​നം ചെ​യ്യും. ശ്രീ​നാ​രാ​യ​ണ ധ​ര്‍​മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ്വാ​മി ഋ​തം​ഭ​രാ​ന​ന്ദ അ​ധ്യ​ക്ഷ​നാ​കു​ന്ന യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ മാ​രാ​യ സി.​കെ. ഹ​രീ​ന്ദ്ര​ന്‍, എ​ന്‍. ശ​ക്ത​ന്‍, എം.​ആ​ര്‍. ബൈ​ജു എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും. ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ശ്രീ​നാ​രാ​യ​ണ സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​എം.​എ. സി​ദ്ദീ​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Latest News

Corehub Up