Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Christ Nagar Central School

Thiruvananthapuram

ലഹരിക്കെതിരേ ബോധവത്കരണ സന്ദേശവുമായി ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂൾ

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​വ​ബോ​ധ​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​റി​യ​ക്ക്‌ കാ​നാ​യി​ൽ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​ജി. സു​നി​ൽ​കു​മാ​ർ ക്ലാ​സെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ ആ​ശ​ങ്ക​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും തു​റ​ന്നു​പ​റ​യു​ന്ന​തി​നാ​യി ഒ​രു​ക്കി​യ "സ്റ്റി​ക്കി നോ​ട്ട്' സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ആ​ന്‍റി ന​ർ​കോ​ർ​ട്ടി​ക് ടീ​ച്ച​ർ കോ-​ഓ​ഡി​നേ​റ്റ​ർ ഡി. ​വി​ൻ​സ​ന്‍റ്, എ​സ്. പ്രീ​ന എ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി സ്റ്റി​ക്കി നോ​ട്ടു​ക​ളി​ലൂ​ടെ ല​ഭി​ച്ച ആ​ശ​യ​ങ്ങ​ളും ക്ലാ​സി​ൽ​നി​ന്നു ല​ഭി​ച്ച അ​റി​വു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കു​ന്ന 12 പേ​ജു​ള്ള പ്ര​ക​ട​ന​പ​ത്രി​ക 25നു ​വൈ​കു​ന്നേ​രം 4.30-ന് ​തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ന്ത്രി എം. ​ലി​ജു​വി​നു കൈ​മാ​റും. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ്ലാ​ഷ് മോ​ബും അ​ര​ങ്ങേ​റും.

Latest News

Corehub Up