ചിറയിൻകീഴ്: മുതലപ്പൊഴി അത്ഭുത കാശുരൂപ മാതാവിന്റെ തിരുനാൾ മഹോത്സവത്തിനു തുടക്കമായി. ഇടവക വികാരി ഫാ. ജോൺ ബോസ്കോയുടെ മുഖ്യകാർമികത്വത്തിൽ തിരുനാൾ മഹോത്സവത്തിനു കൊടിയേറി. തുടർന്ന് മാമ്പള്ളി ഇടവക വികാരി ഫാ. ഡേവിഡ്സൺ നേതൃത്വം നൽകിയ സമൂഹ ദിവ്യബലിയും തോപ്പ് ഇടവക വികാരി ഫാ. ക്രിസ്റ്റിൽ റൊസാരിയയുടെ നേതൃത്വത്തിൽ വചനപ്രഘോഷണവും നടന്നു.
ഇന്നു വൈകുന്നേരം അഞ്ചുതെങ്ങ് ഇടവക വികാരി ഫ. സന്തോഷ് പനിയടിമയുടെ നേതൃത്വത്തിൽ സമൂഹ ദിവ്യബലി, പൂത്തുറ ഇടവക വികാരി ഫാ. റോസ്ബാബുവിന്റെ നേതൃത്വത്തിൽ വചന പ്രഘോഷണം.
നാളെ വൈകുന്നേരം അഞ്ചിനു പുല്ലുവിള ഇടവക വികാരി ഫാ. ആന്റണി എസ്ബിയുടെ നേതൃത്വത്തിൽ സമൂഹ ദിവ്യബലി, മൂങ്ങോട് ഇടവക വികാരി ഫാ. ബിനു അലക്സിന്റെ നേതൃത്വത്തിൽ വചനപ്രഘോഷണം.
28 ന് വൈകുന്നേരം അഞ്ചിനു റോസ് സ്മിനി ആശ്രമം പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ഫ്രാൻസി സ്മേനാചേരി നയിക്കുന്ന ആഘോഷമായ സന്ധ്യാവന്ദന പ്രാർഥന, ഫാത്തിമപുരം ഇടവക വികാരി ഫാ. കെ. കോസ്മോസിന്റെ നേതൃത്വത്തിൽ വചനപ്രഘോഷണം തുടർന്ന് ചപ്രപ്രദക്ഷിണം. 29നു വൈകുന്നേരം 4.30ന് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് മുഖ്യകാർമ്മികത്വം വഹിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലി, തുടർന്ന് കൊടിയിറക്ക്, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.