നെയ്യാറ്റിന്‍കര: കുളത്തൂർ കൃഷി അസിസ്റ്റന്റ് കെ.എം. സുനിൽകുമാറിന് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ ദേശീയ അംഗീകാരം. കഴിഞ്ഞ ഒരു ദശകമായി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ, വികസന, വ്യാപന പ്രവർത്തനങ്ങൾക്ക് സുനില്‍കുമാര്‍ നൽകിയ സംഭാവനകൾക്കാണ് അംഗീകാരം.
ചേർത്തല സൗത്തിലെ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ പദ്ധതിക്കു നൽകിയ ഫീൽഡുതല പിന്തുണ, പാറശാല ബ്ലോക്കിലെ സൈറ്റ്-സ്പെസിഫിക് ന്യൂട്രിയന്റ് മാനേജ്മെന്റ് ഓൺ-ഫാം ട്രയലുകൾ, ഇനങ്ങളുടെ വിലയിരുത്തലിന്റെയും പ്രകാശന പ്രക്രിയയുടെയും ഭാഗമായി നടത്തിയ മൾട്ടിലൊക്കേഷൻ ട്രയലുകൾ എന്നിങ്ങനെയുള്ള സുനില്‍കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പരിഗണിച്ചു. കർഷകരുമായുള്ള ഏകോപനവും ഫീൽഡിൽ ഗവേഷണ പ്രവർത്തനങ്ങൾ സുഗമമാക്കാനുള്ള സന്നദ്ധതയും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിപാടികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനു വളരെ സഹായകമായി. ഉഷ്ണമേഖലാ കിഴങ്ങുവിളകളുടെ പ്രോത്സാഹനത്തിനും വികസനത്തിനും നൽകിയ സംഭാവനകള്‍ കൂടി കണക്കിലെടുത്താണ് ഈ ബഹുമതി. മന്ത്രി ടി. സിദ്ദിഖ് സുനില്‍കുമാറിന് ഉപഹാരവും പ്രശസ്തി പത്രവും സമ്മാനിച്ചു. അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മിഷണർ ഡോ. വീണാ എൻ. മാധവൻ, കൃഷിവകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ, സിടിസിആർഐ ഡയറക്ടർ ഡോ. ജി. ബൈജു, സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കെ. സുനിൽകുമാർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.